Kuwait Police Rescue Passenger from Vehicle with Faulty Cruise Control  Kuwait Police/x
Gulf

ക്രൂസ് കൺട്രോൾ തകരാറിലായ വാഹനത്തെ ഇടിച്ചു നിർത്തി കുവൈത്ത് പൊലീസ് (വിഡിയോ )

ഈ സമയം കണ്ട്രോൾ റൂമിൽ നിന്ന് ഡ്രൈവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. റോഡിലൂടെ സഞ്ചരിച്ചിരുന്ന മറ്റ് വാഹനങ്ങൾക്ക് വഴി മാറാനുള്ള നിർദേശവും പൊലീസ് നൽകി.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: ക്രൂസ് കൺട്രോൾ (Cruise control) തകരാറിൽ ആയതിനെത്തുടർന്ന് അമിത വേഗത്തിൽ സഞ്ചരിച്ച വാഹനത്തിൽ നിന്ന് യാത്രക്കാരനെ രക്ഷപെടുത്തി കുവൈത്ത് പൊലീസ്. അൽ-സുബിയ റോഡിലാണ് സംഭവം നടന്നത്. പൊലീസ് നടത്തിയ അതിവേഗ ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ജഹ്‌റയിലേക്ക് പോകുകയായിരുന്ന വാഹനത്തിൽ ക്രൂസ് കൺട്രോൾ സംവിധാനം ഉപയോഗിച്ച് വേഗം നിയന്ത്രിച്ചിരുന്നു. എന്നാൽ അൽ-സുബിയ റോഡിലേക്ക് പ്രവേശിച്ചപ്പോൾ ക്രൂസ് കൺട്രോൾ തകരാറിലാകുകയും ഡ്രൈവർക്ക് വേഗം നിയന്ത്രിക്കാൻ കഴിയാതെ വരുകയും ചെയ്തു.

ഉടൻ തന്നെ ഇയാൾ പൊലീസിനെ ബന്ധപ്പെടുകയും നിയന്ത്രണം നഷ്ടപ്പെട്ട വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഈ വാഹനത്തെ പിന്തുടർന്നു.

ഈ സമയം കണ്ട്രോൾ റൂമിൽ നിന്ന് ഡ്രൈവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. റോഡിലൂടെ സഞ്ചരിച്ചിരുന്ന മറ്റ് വാഹനങ്ങൾക്ക് വഴി മാറാനുള്ള നിർദേശവും പൊലീസ് നൽകി. ഒടുവിൽ നിയന്ത്രണം നഷ്ടപെട്ട വാഹനത്തിന്റെ മുൻപിൽ പൊലീസ് കാർ എത്തി. തുടർന്ന് പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും നിയന്ത്രണം വിട്ട കാർ ഇതിന് പിന്നിൽ ഇടിക്കുകയും ചെയ്തു.

ഇതിലൂടെ വാഹനത്തിന്റെ വേഗം കുറയുകയും സുരക്ഷിത സ്ഥാനത്ത് വാഹനം നിർത്തുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും സഹായത്തിനായി പൊലീസിനെ വിളിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Kuwait Police Rescue Passenger from Overspeeding Vehicle After Cruise Control Failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT