Kuwait reports decrease in traffic accidents after new traffic laws come into effect @Attitude_King09
Gulf

പുതിയ ഗതാഗത നിയമം ഫലം കണ്ടു ; അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി കുവൈത്ത്

ജനങ്ങൾ നിയമങ്ങളുമായി സഹകരിച്ചതോടെയാണ് റോഡുകളിൽ അപകടങ്ങൾ കുറഞ്ഞതെന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് പു​തി​യതായി നടപ്പിലാക്കിയ ഗ​താ​ഗ​ത നി​യ​മം വ​ൻ വി​ജ​യമാണെന്ന് കുവൈത്ത് സർക്കാർ. നി​യ​മ​ങ്ങ​ൾ ​ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളുടെ എണ്ണം കുറഞ്ഞു. ഈ ​വർഷമുണ്ടായ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 94 പേരാണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 143 ആ​യി​രു​ന്നു. ജനങ്ങൾ നിയമങ്ങളുമായി സഹകരിച്ചതോടെയാണ് റോഡുകളിൽ അപകടങ്ങൾ കുറഞ്ഞതെന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് അധികൃതർ വ്യക്തമാക്കി.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും ട്രാ​ഫി​ക് സം​സ്‌​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുകയാണ്. ജനങ്ങളുടെ പിന്തുണ ഇനിയും തുടരണമെന്നും അതിലൂടെ എല്ലാവർക്കും അപകട രഹിതമായി യാത്ര ചെയ്യാൻ കഴിയുമെന്നും ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് അറിയിച്ചു.

റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പിക്കുക,നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കുക, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് ശീ​ല​ങ്ങ​ൾ അവസാനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പു​തി​യ ഗ​താ​ഗ​ത നി​യ​മം കുവൈത്ത് നടപ്പിലാക്കിയത്. ​നി​യ​മ​ലം​ഘ​ന​ങ്ങൾക്കുള്ള പി​ഴ​ക​ളി​ലും വ​ൻ വ​ർ​ധ​ന​വ് വരുത്തിയിരുന്നു. ഈ ​വ​ർ​ഷം ഏ​പ്രി​ൽ 22നാ​ണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

Kuwait reports decrease in traffic accidents after new traffic laws come into effect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT