പ്രതീകാത്മകചിത്രം  ANI
Gulf

ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തം; കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍, പ്രതിരോധിച്ചതായി സൈന്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തമാക്കി കുവൈത്തിലും ഡ്രോണ്‍ ആക്രമണങ്ങള്‍. ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. 'ശത്രുക്കളുടെ ആക്രമണങ്ങളെ തടയുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ഫലമായാണ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതെന്ന്' ആര്‍മി ജനറല്‍ സ്റ്റാഫ് പറഞ്ഞു, എല്ലാവരും സുരക്ഷാ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ ശുദ്ധീകരണശാലകള്‍, ഷുഐബ പവര്‍ ആന്‍ഡ് ഡീസലൈനേഷന്‍ പ്ലാന്റ് എന്നിവയാണ് ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ നടന്നത്. ഇന്നലെ ബഹ്‌റൈനിലേക്കും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ ഡ്രോണുകള്‍ ബഹ്‌റൈന്‍ തടഞ്ഞിരുന്നു. ബഹ്‌റൈനില്‍ അധികൃതര്‍ സുരക്ഷ മുന്നറിയിപ്പും നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

ഇറാനിലെ ഖിഷം ദ്വീപിനെ ലക്ഷ്യമാക്കി അമേരിക്ക വീണ്ടും ആക്രമണം നടത്തി. ഖിഷം ദ്വീപിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രത്തെയാണ് ലക്ഷ്യം വെച്ചതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കന്‍ സൈനിക റഡാര്‍ സംവിധാനത്തെ ലക്ഷ്യമിട്ട് ഐആര്‍ജിസി നിരവധി ഡ്രോണുകള്‍ വിക്ഷേപിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഡ്രോണുകളെല്ലാം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞതായി നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

Kuwait reports drone attacks as Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മിഠായി കവറിൽ ഒളിപ്പിച്ചത് 4.2 പവൻ'; ചാല സ്വർണക്കവർച്ചയിലെ മുഴുവൻ സ്വർണവും കണ്ടെത്തി

'പപ്പാ ഞങ്ങള്‍ മരിച്ചുപോകും'; കുഞ്ഞുമക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് അച്ഛന്‍; രാത്രിയിലും തിരച്ചില്‍

Today's Rashi Phalam November 18|ചികിത്സാ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നേട്ടം, പഴയ കടം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്

മുഖ്യമന്ത്രി നാളെ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഫുട്‌ബോളിലും പാകിസ്ഥാനെ തുരത്തി... 'യുവ ത്രില്ലര്‍'!!! ഇന്ത്യ 'സാഫ് ചാംപ്യന്‍മാര്‍'!