എംഎ യുസഫലി, വിഡി സതീശന്‍  facebook
Gulf

മുഖ്യമന്ത്രിക്ക് എന്റെ വിമാനം ഉപയോഗിക്കാം, പകരമായി ഒന്നും ആവശ്യപ്പെടില്ല: എംഎ യൂസഫലി

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: രാജ്യത്തിനോ സര്‍ക്കാരിനോ ഒരു ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. അതിന്റെ പേരില്‍ ആരുടെ കൈയില്‍ നിന്നും യാതൊരു ആനുകൂല്യവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിവാദത്തില്‍ അഭിപ്രായം പറയാനില്ല. അതെല്ലാം രാഷ്ട്രീയമാണ്. അത് ഉണ്ടാക്കിയവര്‍ തന്നെ പരിഹാരം കാണട്ടെ- യൂസഫലി പറഞ്ഞു.

എന്റെ കൈയില്‍ ഹെലികോപ്റ്റര്‍ ഉണ്ട്, എനിക്കു വിമാനവും ഉണ്ട്. അത് എല്ലാവര്‍ക്കും അറിയാം. രാജ്യത്തിനോ സര്‍ക്കാരിനോ ഏതു സമയത്ത് ആവശ്യമുണ്ടെങ്കിലും ഞാന്‍ അവര്‍ക്കു കൊടുക്കും. അതിനു ശേഷം അവരുടെ അടുത്തു പോയി എന്തെങ്കിലും പിടിച്ചു വാങ്ങുന്ന ആളല്ല ഞാന്‍. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഗള്‍ഫിലെ ഭരണാധികാരികള്‍ തരും- യൂസഫലി പറഞ്ഞു.

വിമാന യാത്രാ വിവാദം

മലപ്പുറത്തെ വെള്ളപ്പൊക്ക ദുരിത ഭൂമിയിലേക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തതാണ് വലിയ വിവാദത്തിനു തിരി കൊളുത്തിയത്. വിവാദ യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തു വന്നിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങളില്‍ സഞ്ചരിക്കേണ്ടി വരും. താന്‍ പരസ്യമായാണ് യാത്ര ചെയ്തത്. ഇതുവരെ നടത്തിയ വിമാനയാത്രയ്ക്ക് ഒരു രൂപ പോലും സര്‍ക്കാരിന് ചെലവു വന്നിട്ടില്ല. യാത്രയ്ക്കായി ആരാണ് വിമാനം സ്പോണ്‍സര്‍ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് വലിയ അപകടമാണുണ്ടായത്. അവിടെ പോയില്ലെങ്കില്‍ മുഖ്യമന്ത്രി അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല എന്നാകും ചര്‍ച്ച വരിക. അടിയന്തരമായി പോകാന്‍ മാര്‍ഗം അന്വേഷിച്ചു. ഒരു പരിചയക്കാരന്‍ വിമാനം അറേഞ്ച് ചെയ്തു തന്നു. അതില്‍ പോയതില്‍ എന്താണ് തെറ്റ്?. അത് ആരാണെന്ന് പറയുന്നത് എന്തിനാണ്?. അവരെ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലയാളി ആയ ഒരാള്‍ അറേഞ്ച് ചെയ്ത ഫ്ലൈറ്റിലാണ് മലപ്പുറത്തേക്ക് പോയത്. താന്‍ ഇനിയും പോകും. അതില്‍ എന്താണ് തെറ്റ് ?. മുന്‍പും കേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയില്‍ ഹെലികോപ്റ്റര്‍ യാത്ര ചെയ്തിട്ടുണ്ട്. മുന്‍മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും പോയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇത്തരം യാത്രകള്‍ നടത്താറുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

MA Yusuff Ali stated that he is ready to provide his private aircraft and helicopter to the government or authorities during an emergency or crisis without expecting any personal favors or benefits in return

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം വരുന്നു: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടി; 71.50 രൂപ വരെ വര്‍ധന

'കൊല്ലാന്‍ നോക്കുന്നോ'; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം - വിഡിയോ

6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ കേസ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മംഗളൂരു ഇനി ദക്ഷിണ റെയില്‍വേയില്‍ ഇല്ല; ഒരു നൂറ്റാണ്ട് നീണ്ട ബന്ധത്തിന് ഇന്ന് വിരാമം