ടി.വി. ഫിറോസ് 
Gulf

ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കാസര്‍കോട്: കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ യുവാവിനെ ദുബൈയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ചിത്താരി മീത്തല്‍ ടി.വി. ഫിറോസ് (32)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതായാണ് വിവരം.

യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലില്‍ ദുബൈയില്‍ നടത്തിവരുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ രാത്രി 9 ഓടെ കാറില്‍ ചാരി കിടന്ന നിലയിലായിരുന്നു.

പൊലീസ് എത്തി കാറിന്റെ ഗ്ലാസ് പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങളായ അഷറഫ്, സൈനുദ്ദീന്‍ എന്നിവര്‍ക്കൊപ്പം ദുബൈയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു.

Malayali youth found dead in car in Dubai

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

'ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നു; വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അപലപനീയം'

വ്യോമാക്രമണമോ? റിയാദ് എയര്‍പോര്‍ട്ടിന് സമീപം കറുത്ത പുകയും തീജ്വാലകളും, റിപ്പോര്‍ട്ട്

ബാലരാമപുരത്ത് നാലര വയസ്സുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

'മാനം കെടുത്തരുത്'; സനല്‍കുമാറിനെതിരെ പരാതിയുമായി മഞ്ജു; ആഡംബരക്കാര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍