സുല്‍ഫിക്കര്‍ 
Gulf

സൗദിയില്‍ താമസസ്ഥലത്തിന് സമീപം മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: പ്രവാസി മലയാളി യുവാവിനെ സൗദി അറേബ്യയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം എടലമ്പാട്ട് സ്വദേശി സുല്‍ഫിക്കര്‍ (42) ആണ് ബെയ്ഷിലെ താമസസ്ഥലത്ത് വച്ച് മരിച്ചത്. ജിസാനിലെ ബെയ്ഷില്‍ പ്രവര്‍ത്തിക്കുന്ന അരാംകോ പ്രോജക്ടില്‍ ഇറാദത്ത് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സുല്‍ഫിക്കര്‍.

രാവിലെ ജോലിക്ക് ശേഷം സുല്‍ഫിക്കര്‍ താമസസ്ഥലത്ത് വിശ്രമിക്കാനെത്തിയിരുന്നു. പിന്നീട് കമ്പനി ജീവനക്കാരാണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നിയമനടപടികള്‍ക്ക് സ്വീകരിച്ച് മൃതദേഹം ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കറുത്തപറമ്പ് കോയിസ്സന്‍ ആണ് പിതാവ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ജിസാന്‍ കെഎംസിസി വെല്‍ഫെയര്‍വിങ് കണ്‍വീനര്‍ സമീര്‍ അമ്പലപ്പാറയുടെ നേതൃത്വത്തില്‍ ബെയ്ഷ് കെഎംസിസിസി ഏരിയ പ്രവര്‍ത്തകര്‍ ആണ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Malayali youth found dead near his residence in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

മഴ കളിച്ചു, അയർലൻഡിന്റെ നേരിട്ടുള്ള ലോകകപ്പ് യോ​ഗ്യത ഒഴുകിപ്പോയി!

9-ാം വയസില്‍ അച്ഛനെ നഷ്ടമായി, മൃതദേഹം പോലും കണ്ടില്ല; വളര്‍ന്നത് മദ്യാസക്തിയുടെ നടുവില്‍; കുട്ടിക്കാലത്തെക്കുറിച്ച് ദിയ മിര്‍സ

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; വിദ്യാർഥിനി മരിച്ചു, എട്ടുപേർക്ക് പരിക്ക്

'നൂറു സാമി'യും 'ലെനിനും'; ഈ വാരാന്ത്യം ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ