UAE : Court ordered a Man to pay Dh150,000 for trying to sell villa he does not own  file
Gulf

സ്വന്തമല്ലാത്ത വില്ല വിറ്റു, ഒന്നര ലക്ഷം ദിർഹം പിഴ അടയ്ക്കാൻ ശിക്ഷിച്ച് യുഎഇ കോടതി

വില്ല സ്വന്തമാണെന്ന് നടിച്ച് വ്യാജ താക്കോലുകൾ നൽകി വാദിയെ കബളിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: തന്റെ സ്വന്തമല്ലാത്ത വില്ല വിൽക്കാൻ ശ്രമിച്ചതിന് 150,000 ദിർഹം (36 ലക്ഷം രൂപ) പിഴയടയ്ക്കാൻ കോടതി ഉത്തരവിട്ടു.

വില്ല വിൽക്കുന്നതായി നടിച്ച് വ്യാജ താക്കോലുകൾ നൽകി വഞ്ചനയിലൂടെ പ്രതി നിയമവിരുദ്ധമായി പണം കൈപ്പറ്റിയതായി ക്രിമിനൽ നടപടികൾ മുമ്പ് സ്ഥിരീകരിച്ചിരുന്നു.

സ്വന്തമല്ലാത്ത വില്ല വിൽക്കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റൊരാളെ വഞ്ചിച്ചയാൾക്ക് അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾ കേൾക്കുന്ന കോടതിയാണ് ശിക്ഷ വിധിച്ചത്.

വഞ്ചനയിലൂടെ കൈപ്പറ്റിയ 100,000 ദിർഹവും സാമ്പത്തികവും മാനസികവുമായ വിഷമങ്ങൾക്ക് കാരണമായതിന് 50,000 ദിർഹവും നഷ്ടപരിഹാരമായി നൽകണമെന്ന് വിധിയിൽ പറയുന്നു.

4,50,000 ദിർഹം വിലയുള്ള ഒരു വില്ലയ്ക്ക് ഒരു ലക്ഷം ദിർഹം മുൻകൂർ നൽകിയെന്ന് അവകാശപ്പെട്ട് വാദി, പ്രതിക്കെതിരെ പരാതി നൽകിയതോടെയാണ് കേസ് ചുരുളഴിയുന്നത്.

വില്ല വിൽക്കുന്നതായി നടിച്ചും വ്യാജ താക്കോലുകൾ നൽകിക്കൊണ്ടും വഞ്ചനാപരമായ മാർഗങ്ങളിലൂടെ പ്രതി നിയമവിരുദ്ധമായി പണം കൈപ്പറ്റിയതായി ക്രിമിനൽ നടപടികൾ മുമ്പ് സ്ഥിരീകരിച്ചിരുന്നുവെന്ന് കോടതി വിധിയിൽ പറയുന്നു. ഇപ്പോൾ അന്തിമമായി മാറിയ ക്രിമിനൽ വിധി, സിവിൽ ക്ലെയിമിന് അടിസ്ഥാനമായി വർത്തിച്ചു.

പ്രതി കോടതിയിൽ ഹാജരാകുകയോ കേസിൽ മറുപടി നൽകാൻ പ്രതിനിധിയെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്നും പണത്തിന് നിയമപരമായ അവകാശവാദമൊന്നും ഉന്നയിച്ചില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

ഈ അവകാശവാദങ്ങൾ തെളിയിക്കാൻ പ്രതി പരാജയപ്പെട്ടുവെന്നും കോടതി അതിനാൽ, 100,000 ദിർഹം മുഴുവനും തിരികെ വാദിക്കും നൽകേണ്ടതാണെന്ന് കോടതി പറഞ്ഞു.

പ്രതിയുടെ പ്രവൃത്തികൾ വാദിക്ക് നേരിട്ട് സാമ്പത്തിക നഷ്ടത്തിനും വൈകാരിക ക്ലേശത്തിനും കാരണമായെന്ന് നഷ്ടപരിഹാരത്തെക്കുറിച്ച് കോടതി വിശദീകരിച്ചു.

വഞ്ചനാപരമായ പ്രവൃത്തിയും അതുമൂലമുണ്ടായ നഷ്ടവും ക്ലേശവും തമ്മിലുള്ള വ്യക്തമായ ബന്ധം സ്ഥാപിച്ചുകൊണ്ട്, ഈ നഷ്ടങ്ങൾ നികത്താൻ കോടതി 50,000 ദിർഹം കൂടി പ്രതി, വാദിക്ക് നൽകണമെന്ന് കോടതി വ്യക്തമാക്കി .

Gulf News: The case unfolded when the plaintiff filed a lawsuit at Al Ain Court in UAE against the defendant, claiming that he had paid an advance of Dh100,000 for a villa allegedly priced at Dh450,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT