ഖത്തര്‍ 
Gulf

ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചു, മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദോഹ: ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞ വിസകള്‍ക്ക് താല്‍ക്കാലികമായി കാലാവധി നീട്ടി നല്‍കിയിരുന്ന നടപടിയാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. ജൂണ്‍ ഏഴു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

രാജ്യത്ത് കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാത്തരം എന്‍ട്രി വിസകള്‍ക്കും നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. എല്ലാ എന്‍ട്രി വിസകളും നിര്‍ദിഷ്ട ചട്ടങ്ങള്‍ക്ക് കീഴില്‍ വരും. ഓരോ വിസ വിഭാഗത്തിനും നിര്‍ദ്ദിഷ്ട സാധുത കാലയളവുകളും ബാധകമായ ഫീസും നല്‍കണം. നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ താമസക്കാര്‍, സന്ദര്‍ശകര്‍ എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ വിസ പുതുക്കണമെന്നും, ആവശ്യമായ ഫീസ് അടയ്ക്കണമെന്നും, വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ട്രി വിസകള്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി കാലാവധി നീട്ടി നല്‍കിയിരുന്നത്. മാര്‍ച്ച് മൂന്നു മുതലാണ് വിസാ കാലാവധി നീട്ടി നല്‍കുന്ന നടപടി മന്ത്രാലയം ആരംഭിച്ചത്. ഈ ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. ഇതോടെ ജൂണ്‍ ഏഴു മുതല്‍ രാജ്യത്തെ എല്ലാ സന്ദര്‍ശക വിസകള്‍ക്കും മുമ്പത്തെ നിയമങ്ങള്‍ ബാധകമായിരിക്കും. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാന്‍ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Ministry of Interior ends temporary entry visa extension effective June 7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ അന്തരിച്ചു

'ജോര്‍ജുകുട്ടിയ്ക്ക് കര്‍ണാടകയിലുമുണ്ടെടാ പിടി...'; ഒരു മലയാള സിനിമയ്ക്കും സാധിക്കാത്ത നേട്ടവുമായി ദൃശ്യം 3!

മാതളനാരങ്ങയുടെ തൊലി വലിച്ചെറിയല്ലേ, ഉണക്കിയെടുത്താൽ മഴക്കാല രോ​ഗങ്ങൾക്കുള്ള ഔഷധക്കൂട്ട്

'പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നു; കൂടുതല്‍ ഊര്‍ജസ്വലനായ ഒരാളെ കണ്ടെത്തണമായിരുന്നു'

സിബിഎസ്ഇ: പുനര്‍മൂല്യനിര്‍ണയ തീയതിയില്‍ മാറ്റം, പോര്‍ട്ടല്‍ ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

SCROLL FOR NEXT