പ്രതീകാത്മക ചിത്രം  
Gulf

സ്‌കൂള്‍ പ്രവേശനത്തില്‍ പുതിയ നിബന്ധനകള്‍; ദുബൈയില്‍ പ്രായപരിധി പരിഷ്‌കരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ സ്‌കൂള്‍ പ്രവേശനത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് പുതിയ പ്രവേശന പ്രായ മാനദണ്ഡങ്ങള്‍. ഓഗസ്റ്റ്-സെപ്റ്റംബര്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകളില്‍ കെജി, ഗ്രേഡ് 1 പ്രവേശനത്തിനുള്ള പ്രായപരിധി ഓഗസ്റ്റ് 31-ന് പകരം ഡിസംബര്‍ 31 ആക്കി.നിലവില്‍ പഠിക്കുന്ന കുട്ടികളെ പുതിയ നിബന്ധന ബാധിക്കില്ല.

ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിച്ച സ്‌കൂളുകളിലേക്കും കിന്റര്‍ഗാര്‍ട്ടനുകളിലേക്കുമുള്ള പുതിയ അഡ്മിഷനുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ബാധകമാണ്. 2025-26ല്‍ പ്രവേശനത്തിന് അര്‍ഹത ലഭിക്കാതിരുന്ന 2021 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ജനിച്ച കുട്ടികള്‍ക്ക് 2026-27ല്‍ കെജി1 അല്ലെങ്കില്‍ കെജി 2 തെരഞ്ഞെടുക്കാനുള്ള പ്രത്യേക ഇളവും നല്‍കിയിരുന്നു.

ഏപ്രിലില്‍ അധ്യയനവര്‍ഷം ആരംഭിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളില്‍ മാര്‍ച്ച് 31 തന്നെയാണ് കട്ട്-ഓഫ്. സ്‌കൂള്‍ മാറുകയോ വിദേശത്തുനിന്ന് ദുബായിലെത്തുകയോ ചെയ്യുന്ന കുട്ടികളെ പുതിയ പ്രായപരിധി മാത്രം അടിസ്ഥാനമാക്കി ക്ലാസില്‍ പ്രവേശിപ്പിക്കില്ല. പഠിച്ചുതീര്‍ത്ത അവസാന ക്ലാസും അംഗീകൃത സര്‍ട്ടിഫിക്കറ്റ് തുല്യതാ നടപടികളും പരിഗണിച്ചായിരിക്കും ക്ലാസ് നിശ്ചയിക്കുക.

New guide explains age cut-off, grade eligibility for Dubai school admissions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മകള്‍ വഴി പിണറായി വിജയന്‍ പണം വാങ്ങിയതിന് തെളിവ്, വീണയ്ക്കും റിയാസിനുമെതിരെയും കേസെടുക്കാം; ഡിജിപിയുടെ നിയമോപദേശം

വെള്ളിദീപങ്ങളിൽ തിളങ്ങിയ 'ഏഷ്യാഡ് അപ്പു'; ഒടുവിൽ കണ്ണീർവീണ ജീവിതം: അറിയാം ഗുരുവായൂരിലെ കുട്ടനാരായണന്റെ നൊമ്പരപ്പെടുത്തുന്ന കഥ

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,14,000ന് മുകളില്‍ തന്നെ

ഓടിത്തുടങ്ങിയ തീവണ്ടിയില്‍ ഇരുകൈകളിലും ചായക്കപ്പുമായി കയറാൻ ശ്രമിക്കവേ യുവാവ് വീണുമരിച്ചു

ഇനി പാട്ടും കേട്ട് യാത്ര, 'സ്വന്തം റേഡിയോ'യുമായി കെഎസ്ആർടിസി!