NORKA Care Insurance Enrollment Open for NRKs Until November 30 NORKA/x
Gulf

നോർക്ക കെയര്‍: രജിസ്‌ട്രേഷൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): ₹4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി.

സമകാലിക മലയാളം ഡെസ്ക്

പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30 വരെ എൻറോൾ ചെയ്യാം. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് എന്‍റോള്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): ₹4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്സ്) 8,101 രൂപയുമാണ്.

നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം സേവനം ലഭ്യമാണ്. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക.

നോര്‍ക്ക കെയര്‍ എന്‍റോള്‍മെന്റിനുളള അവസാന തീയ തി 2025 നവംബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് വഴി വീഡിയോ കാൾ മുഖാന്തിരമാണ്‌ പ്രവേശിക്കേണ്ടത് എന്നും അധികൃതർ വ്യക്തമാക്കി.

Gulf news: NORKA Care Insurance Enrollment Open for NRKs Until November 30, 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്തു കഴിക്കാം, ​ഗുണങ്ങളേറെ

ഗോവയില്‍ 77 അടി ഉയരത്തില്‍ രാമന്റെ പ്രതിമ; രാമായണ തീം പാര്‍ക്ക്; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗര്‍ഡര്‍ വീണ് അപകടം, അരൂര്‍ - തുറവൂര്‍ ആകാശപാത കരാര്‍ കമ്പനി കരിമ്പട്ടികയില്‍

SCROLL FOR NEXT