oman Central Bank denies issuance of new OMR 100 bank note.  special arrangement
Gulf

100 റിയാലിന്റെ നോട്ട് ഇറക്കിയിട്ടില്ല, വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്ന് ഒമാൻ

ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നതോ പിൻവലിക്കുന്നതോ ആയി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ ഔദ്യോഗികമായി അറിയിക്കും. അല്ലാതെയുള്ള പ്രചാരണങ്ങളിൽ ആളുകൾ വിശ്വസിക്കരുത്.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: രാജ്യത്ത് 100 റിയാലിന്റെ നോട്ട് പുറത്തിറക്കിയതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ നിഷേധിച്ചു ഒമാൻ അധികൃതർ. വ്യാജ വാർത്തകളിൽ വിശ്വസിക്കരുത് എന്നും അത്തരത്തിലുള്ള നീക്കം സർക്കാർ നടത്തിയിട്ടില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി ബി ഒ) വ്യക്തമാക്കി. രാജ്യത്ത് 100 ബൈസ, അര റിയാൽ , ഒരു റിയാൽ, അഞ്ച് റിയാൽ, 10 റിയാൽ, 20 റിയാൽ, 50 റിയാൽ എന്നിവയാണ് പ്രചാരത്തിലുള്ള നോട്ടുകൾ എന്നും അധികൃതർ അറിയിച്ചു.

ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നതോ പിൻവലിക്കുന്നതോ ആയി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ ഔദ്യോഗികമായി അറിയിക്കും. അല്ലാതെയുള്ള പ്രചാരണങ്ങളിൽ ആളുകൾ വിശ്വസിക്കരുത്. വിവരണങ്ങൾ കൃത്യമായി ലഭിക്കാൻ സർക്കാരിന്റെ ഔദ്യോഗിക സമൂഹ ആക്കൗണ്ടുകൾ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ചു വരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

2020ന് മുന്‍പ് സി ബി ഒ പുറത്തിറക്കിയ ചില കറന്‍സികളുടെ ഉപയോഗം കഴിഞ്ഞ വർഷം ഒമാൻ നിരോധിച്ചിരുന്നു. ഈ നോട്ടുകൾ മാറിയെടുക്കാൻ 2024 ഡിസംബര്‍ 31 വരെ അവസരവും നൽകിയിരുന്നു. സമാനമായി രീതിയിൽ നോട്ട് നിരോധിക്കുമെന്നും പകരം 100 ഒമാൻ റിയാലിന്റെ നോട്ട് ഇറക്കുമെന്നായിരുന്നു പ്രചാരണം.

Gulf news: oman Central Bank denies issuance of new OMR 100 bank note.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT