Oman Labour Ministry Urges Firms to Renew Expat Worker Documents Early special arrangement
Gulf

പ്രൊഫ​ഷ​ന​ൽ ലൈസൻസിന് അപേക്ഷ നൽകാൻ വൈകിയാൽ പിഴ; പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഒമാൻ

ഭരണപരമായ കാലതാമസങ്ങളും സാമ്പത്തിക പിഴകൾ ഒഴിവാക്കാനും കാര്യക്ഷമമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുന്നത്തിനു വേണ്ടി ജീവനക്കാർ 2 മാസം മുൻപെങ്കിലും ലൈസൻസിന് അപേക്ഷ നൽകണമെന്ന് സർക്കാർ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: തൊഴിലാളികൾ ​പ്രൊഫ​ഷ​ന​ൽ ക്ലാ​സി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രാ​ക്ടീ​സ് ലൈ​സ​ൻ​സും നേടുന്നതിന് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. റ​സി​ഡ​ന്റ്സ് കാ​ർ​ഡിന്റെയും തൊ​ഴി​ൽ ക​രാ​റിന്റെയും കാലാവധി അവസാനിക്കുന്നതിന് മുൻപ് അപേക്ഷകൾ നൽകണം. അല്ലെങ്കിൽ തുടർ നടപടികളിൽ തടസ്സം നേരിടുമെന്ന് അധികൃതർ ഓർമ്മപെടുത്തി.

ഒമാനിലെ 40 ത​സ്തി​ക​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള ആ​ളു​ക​ളെ മാത്രം തൊഴിലിനായി നി​യ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്രൊ​ഫ​ഷ​ന​ൽ ലൈ​സ​ൻ​സ് സംവിധാനം സർക്കാർ നടപ്പിലാക്കിയിരുന്നു. ഓരോ വിഭാഗത്തിലെയും ജീവനക്കാർ ഇതിനായി ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ നൽകണം. എന്നാൽ പ്രവാസികൾ റ​സി​ഡ​ന്റ്സ് കാ​ർ​ഡിന്റെയും ഒമാൻ സ്വദേശികൾ തൊ​ഴി​ൽ ക​രാ​റിന്റെയും കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുൻപ് മാത്രമാണ് അപേക്ഷ നൽകുന്നത്.

ഇതോടെ നടപടിക്രമങ്ങൾ നീണ്ടു പോകുകയും ലൈസൻസ് ഉടൻ നൽകാൻ കഴിയാതെ വരുകയും ചെയ്യും. ലൈസൻസ് ഇല്ലാതെ പെർമിറ്റുകളും കരാറുകളും നീട്ടി നൽകാൻ കഴിയില്ല. അത് പ്രവാസികൾക്കും ഒമാൻ സ്വദേശികൾക്കും വലിയ തിരിച്ചടി ആയി മാറും.

ഭരണപരമായ കാലതാമസങ്ങളും സാമ്പത്തിക പിഴകൾ ഒഴിവാക്കാനും കാര്യക്ഷമമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുന്നത്തിനു വേണ്ടി ജീവനക്കാർ 2 മാസം മുൻപെങ്കിലും ലൈസൻസിന് അപേക്ഷ നൽകണമെന്ന് സർക്കാർ വ്യക്തമാക്കിയത്.

ലോ​ജി​സ്റ്റി​ക്സ്, ഊ​ർ​ജ്ജം, ധാ​തു​ക്ക​ൾ എ​ന്നീ മേ​ഖ​ല​ക​ളിൽ ജോലി ചെയ്യുന്നവർക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസും എ​ൻ​ജി​നി​യ​റി​ങ്, അ​ക്കൗ​ണ്ടി​ങ്, ധ​ന​കാ​ര്യം, നി​യ​മ മേ​ഖ​ല​ക​ൾ​ക്കും പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കറ്റുമാണ് തൊഴിലാളികൾ നേടേണ്ടത്.

Gulf news: Oman Labour Ministry Urges Firms to Renew Expat Worker Documents Early.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT