പ്രതീകാത്മക ചിത്രം 
Gulf

പ്രമോഷണല്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും വിലക്ക്; നിയമം ലംഘിച്ചാല്‍ വന്‍ പിഴ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌ക്കത്ത്: പ്രമോഷണല്‍ കോളുകള്‍ക്കും സേവന സംബന്ധിയായ ഫോണ്‍ കോളുകളും ടെക്സ്റ്റ് സന്ദേശങ്ങളും നിയന്ത്രിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ ഒമാന്‍ അവതരിപ്പിച്ചു. നിയമ ലംഘനങ്ങള്‍ക്ക് 30,000 ഒമാന്‍ റിയാല്‍ വരെ പിഴ ചുമത്തും, ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരട്ടി പിഴയും ചുമത്തും. വാല്യു ആഡഡ് സര്‍വീസുകള്‍ നിയന്ത്രിക്കുന്നതിനും, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും, അനാവശ്യവും തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതുമായ സന്ദേശങ്ങള്‍ തടയുന്നതിനുമുള്ള കര്‍ശന നടപടികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു.

വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിലെ പരാജയങ്ങള്‍, തട്ടിപ്പ് സന്ദേശങ്ങള്‍ തടയുന്നതിനുള്ള സാങ്കേതിക സുരക്ഷാ നടപടികള്‍ നടപ്പിലാക്കല്‍ അല്ലെങ്കില്‍ പ്രൊമോഷണല്‍ കോളുകളെയും മൂല്യവര്‍ദ്ധിത സേവനങ്ങളെയും നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ ലംഘിക്കുക എന്നിവ ഉള്‍പ്പെടെ കുറ്റകൃത്യത്തിന്റെ സ്വഭാവത്തെ ആശ്രയിച്ച് പിഴയില്‍ മാറ്റം വരും.

ലൈസന്‍സുള്ള ടെലികോം കമ്പനികള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരാതെ സംരക്ഷിക്കണമെന്നും കരാറില്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്ക് മാത്രമാണ് സേവനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു. നിയമലംഘനം സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഓപ്പറേറ്റര്‍മാര്‍ക്ക് ബാധ്യതയുണ്ട്.

കൂടാതെ, ടെലികോം കമ്പനികളും പ്രാദേശിക സ്വകാര്യ സ്ഥാപനങ്ങളും വിളിക്കുന്നവരുടെ പേര് കൃത്യമായി തെളിയുന്ന സംവിധാനം ഏര്‍പ്പെടുത്തുകയും, സ്ഥാപനത്തെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന വ്യാപാര നാമങ്ങള്‍ ഉപയോഗിക്കുകയും വേണം. വിദേശത്തുനിന്നുള്ള തട്ടിപ്പ് സന്ദേശങ്ങളും അനാവശ്യ കോളുകളും ഒമാന്റെ ടെലികോം ശൃംഖലയിലേക്ക് എത്തുന്നത് തടയാന്‍ അന്താരാഷ്ട്ര ഇടനിലക്കാരുമായുള്ള കരാറുകളില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം. പുതിയ ചട്ടപ്രകാരം ഒമാന്‍ സമയം രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ മാത്രമേ പ്രമോഷണല്‍ കോളുകളും സന്ദേശങ്ങളും അനുവദിക്കുകയുള്ളൂ.

Oman tightens rules on promotional calls and texts, with fines of up to OMR30,000 for certain offences

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'

'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)

‘ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം താങ്ങേണ്ടെന്ന് കരുതി’; പ്രണയത്തെക്കുറിച്ച് നിഖില വിമൽ

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു; എംവി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി

ഞാനും രക്തവും മാംസവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട മനുഷ്യന്‍, വെറുതെ വിടൂ; പ്ലാസ്റ്റിക് സര്‍ജി ആരോപണത്തിനെതിരെ നടി