പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ 
Gulf

'പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുത്'; നിയമം ലംഘിച്ചാല്‍ 1,000 റിയാല്‍ പിഴ, ഒമാനില്‍ വീണ്ടും മുന്നറിയിപ്പ്

Author : Amal Joy

മസ്‌കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് ഒമാന്‍ എന്‍വയോണ്‍മെന്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 1,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 50 റിയാല്‍ മുതല്‍ പരമാവധി 1,000 റിയാല്‍ വരെയാണ് ഭരണപരമായ പിഴ ശിക്ഷ വിധിക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പരിസ്ഥിതി നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി പൊതുജനങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും ഓര്‍മിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ബാഗുകളിലേക്ക് മാറണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും എന്‍വയോണ്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

പഴം, പച്ചക്കറി കടകള്‍, പാക്കേജിങ് യൂണിറ്റുകള്‍, പലചരക്ക് കടകള്‍, മിഠായി ഫാക്ടറികള്‍, മധുരപലഹാര കടകള്‍, ഗിഫ്റ്റ് കടകള്‍, ബേക്കറികള്‍, ബ്രെഡ്, പേസ്ട്രി, മിഠായി ഔട്ട്ലെറ്റുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി തുണി ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്ഷ്യം. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരക്കാരില്‍ നിന്ന് 1,000 റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.

Still using plastic bags after ban? Oman’s EA warns that fines could cost you RO 1,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും 'ഹൃദയം മുറിഞ്ഞ് ഓറഞ്ച്'! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി മൊറോക്കോ

'മലയാളം സംസാരിക്കാറുണ്ട്, വീട്ടിലേക്ക് തിരിച്ചുവന്നതു പോലെ തോന്നുന്നു'; മോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് അജനീഷ് ലോകനാഥ്

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

'മന്ത്രിക്ക് കഴിവുകേട്'; സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക് പോര്; ആരെയും അപമാനിച്ചിട്ടില്ലെന്ന് പിണറായി

വൈദ്യുതി മുടക്കം ഒരുമണിക്കൂര്‍ മുമ്പ് ഉപയോക്താക്കളെ അറിയിക്കണം; പ്രോട്ടോക്കോള്‍ വേണമെന്ന് റഗുലേറ്ററി കമ്മീഷന്‍