കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് കാല്‍നടയാത്ര നടത്തിയതിന് കുവൈത്തില്‍ 8,938 പേര്‍ക്ക് പിഴ ചുമത്തി. 2025 ഏപ്രില്‍ 22 മുതല്‍ 2026 ഏപ്രില്‍ 22 വരെയുള്ളവില്‍ നിയമം ലംഘിച്ചവര്‍ക്കാന് പിഴ ചുമത്തിയിരിക്കുന്നത്. നിര്‍ദിഷ്ട പെഡസ്ട്രിയന്‍ ലൈന് പുറത്തുകൂടി റോഡ് മുറിച്ചുകടന്നതിനാണ് ഗതാഗത നിയമലംഘന കുറ്റം ചുമത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് റെഗുലേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ബദര്‍ അല്‍ഖത്താനാണ് ഇക്കാര്യം അറിയിച്ചത്. 'ക്രോസ് സേഫ്ലി' എന്ന പ്രമേയത്തില്‍ നടന്ന 2026 ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഗതാഗത വാരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍-ഖത്താന്‍. ഡ്രൈവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമുള്ള ഉത്തരവാദിത്തത്തെ കുറിച്ചാണ് പ്രമേയം ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗത നിയമങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ ്‌ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കുക, സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുക എന്നിവ പ്രധാന ലക്ഷ്യങ്ങളാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates