പ്രതീകാത്മക ചിത്രം 
Gulf

ഫോണ്‍പേ യുഎഇയിലേക്കും; സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയില്‍ പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ. യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് രണ്ട് ലൈസന്‍സുകള്‍ക്കായുള്ള തത്വത്തിലുള്ള അംഗീകാരം ഫോണ്‍പേക്ക് ലഭിച്ചു.

പ്രാഥമിക പരിശോധനാ നടപടികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് റീട്ടെയില്‍ പേയ്മെന്റ് സേവനങ്ങള്‍, കാര്‍ഡ് സ്‌കീമുകള്‍, സ്റ്റോര്‍ഡ് വാല്യൂ എന്നിവയ്ക്കുള്ള അനുമതിയാണ് ലഭിച്ചത്. യുഎഇയില്‍ ഔദ്യോഗികമായി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് കമ്പനിക്ക് ഇനി അന്തിമ റെഗുലേറ്ററി അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, യുഎഇയിലെ നിലവിലുള്ള പേയ്മെന്റ് സംവിധാനവുമായി സംയോജിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രാദേശിക ബാങ്കുകള്‍, ലൈസന്‍സുള്ള പേയ്മെന്റ് സേവന ദാതാക്കള്‍, ലോക്കല്‍ ടെക്‌നോളജി വെണ്ടര്‍മാര്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.

PhonePe moves closer to UAE launch after Central Bank approval

'അവരെയൊക്കെ വലിച്ചിഴയ്ക്കുന്നത് എന്തിന്?, സ്പോണ്‍സര്‍ ആരെന്നു വെളിപ്പെടുത്തില്ല'; വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി

'എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്...'; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി; ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ഫ്രിഡ്ജ് ഡോറിൽ പാൽ വയ്ക്കുന്നത് നല്ലതാണോ? അറിയാം ചില ഭക്ഷ്യസുരക്ഷാ കാര്യങ്ങൾ

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി