പ്രതീകാത്മകചിത്രം  
Gulf

വിമാന യാത്രയ്ക്ക് ഇനി ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല; പുതിയ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷന്‍ ബ്യൂറോ. ഇന്ത്യക്കാര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പേപ്പര്‍ ബോര്‍ഡിങ് പാസ് നിര്‍ബന്ധമില്ല. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ബോര്‍ഡിങ് പാസില്‍ സീല്‍ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിര്‍ദേശം കൈമാറി.

നിലവില്‍ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അതില്‍ സ്റ്റാമ്പ് പതിക്കുകയും ചെയ്യണം. എന്നാല്‍ ഈ രീതി യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സ്റ്റാമ്പ് പതിക്കുന്നതിലെ അപാകതകള്‍ കാരണം ബോര്‍ഡിങ് പാസുകള്‍ റീഡ് ചെയ്യുന്നതില്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസുകള്‍ക്ക് പകരം ഇ-ബോര്‍ഡിങ് പാസുകള്‍ ഉപയോഗിക്കാം. അതേസമയം യാത്രക്കാര്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസാണ് കയ്യില്‍ കരുതുന്നതെങ്കില്‍ അത് സ്വീകരിക്കുമെങ്കിലും അവയില്‍ ഇനി മുതല്‍ സ്റ്റാമ്പ് പതിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Physical boarding passes and stamping will no longer be mandatory for international departures from India starting September 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം