Public holiday  
Gulf

നബിദിനം: യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയില്‍ ഈ മാസം 28ന് പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായര്‍) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും.

ഹിജ്റ കലണ്ടറിലെ റബി അല്‍ അവ്വല്‍ 12നാണ് പ്രവാചകന്റെ ജന്മദിനം. മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായാണ് നബിദിനം ആചരിക്കുന്നത്.

ഇന്ത്യടക്കം ലോകത്തെ ഒട്ടേറെ രാജ്യങ്ങളില്‍ മതപ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ പാരായണം, പ്രവാചകന്റെ ജീവിതവും സന്ദേശങ്ങളും അനുസ്മരിക്കുന്ന ആത്മീയ സമ്മേളനങ്ങള്‍ എന്നിവയോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഇസ്ലാമിക കലണ്ടര്‍ ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നബിദിനത്തിന്റെ തീയതി ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും.

Prophet's Day: Public holiday declared in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല

രഹാനെ, യൂറോപ്യൻ ടി20 പ്രീമിയർ ലീ​ഗിൽ; ഓസീസ് ഇതിഹാസ ക്യാപ്റ്റന്റെ ടീമിലെ മാർക്വീ താരം

'പല പരാതികളും അടിസ്ഥാന രഹിതം, കമ്മീഷന്റെ യശ്ശസ് കളങ്കപ്പെടുത്താന്‍ ശ്രമം'; പരീക്ഷാ ക്രമക്കേടില്‍ വിശദീകരണവുമായി പിഎസ്‌സി

ഇനി വരുമാന പരിധി ഇല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് എല്ലാവര്‍ക്കും ലഭ്യമാക്കും