അബുദാബി: ഒരു അപൂര്‍വ ഇനം പരുന്തിന്റെ വില കേട്ടോ? ഈ വര്‍ഷത്തെ അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷനില്‍ വില്‍പ്പനയ്‌ക്കെത്തിയ ഈ പരുന്ത് വിറ്റുപോയത് 2.1 മില്യണ്‍ ദിര്‍ഹത്തിനാണ്. അതായത് ഏകദേശം 3.85 കോടി രൂപ.
അരാരെ വൈറ്റ് ഫാല്‍ക്കണ്‍ എന്ന ഇനത്തില്‍പ്പെട്ട പരുന്തിനാണ് കോടികള്‍ വില ലഭിച്ചത്. ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരു ലേലത്തില്‍ ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണിത്. 2021 ല്‍ റിയാദില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍ ബ്രീഡേഴ്സ് ലേലത്തില്‍ 467,000 ഡോളറിനാണ് പ്യുവര്‍ മോട്ടല്‍ഡ് ജൈര്‍ഫാല്‍ക്കണ്‍ വിറ്റുപോയത്. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്.
അമേരിക്കയിലെ മാര്‍ക്ക് മോഗ്ലിച്ച് ഫാല്‍ക്കണ്‍ ഫാമിലാണ് ഈ പരുന്ത് വളര്‍ന്നത്, പരുന്തിന്റെ പൂര്‍ണ്ണമായും വെളുത്ത തൂവലുകളില്‍ ലേലത്തിന് എത്തിയവര്‍ കൂടുതല്‍ ആകൃഷ്ടരാകുകയായിരുന്നു.എന്നാല്‍ കോടികള്‍ വില ലഭിലച്ചെങ്കിലും പരുന്തിന്റെ ഭാരം വെറും 1 കിലോ മാത്രമാണ്. ഇതിന് 16.5 ഇഞ്ച് നീളവും വീതിയും ഉണ്ട്. പരുന്തിന്റെ നിറം, പ്രജനനം, ശാരീരിക സവിശേഷതകള്‍ എന്നിവ ലേലത്തിനെത്തിയവരുടെ മനം കവര്‍ന്നു. വാശിയേറിയ ലേലം ഒടുവില്‍ 1.5 ദശലക്ഷം ദിര്‍ഹത്തിലെത്തി.
ADIHEXന്റെ 2026 ലേലത്തിന് മുമ്പും ശേഷവും നടന്ന എട്ട് തത്സമയ ലേലങ്ങളും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഒരു ഓണ്‍ലൈന്‍ ലേലവും ഉണ്ടായിരുന്നു. 55 പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ഫാല്‍ക്കണ്‍ ബ്രീഡിങ്, കെയര്‍ ഫാമുകളും ലേലത്തിന്റെ ഭാഗമായിരുന്നു.ഈ വര്‍ഷം 71 രാജ്യങ്ങളില്‍ നിന്നുള്ള 2,400-ലധികം പ്രദര്‍ശകരാണ് ലേലത്തില്‍ പങ്കെടുത്തത്. അബുദാബിയിലെ അഡ്‌നെക് സെന്ററില്‍ നടന്ന പ്രദര്‍ശനം, എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്സ് ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ അഡ്‌നെക് ഗ്രൂപ്പാണ് സംഘടിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates