Muhammed Ashik, Hemanth Puthiya Kavil, Sankeertha Suresh and Ashraf Kolangaradi Attenganam 
Gulf

റാസല്‍ഖൈമ അപകടം: മരിച്ച അഞ്ച് മലയാളികളില്‍ നാല് പേരെയും തിരിച്ചറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബസില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച് അഞ്ച് ബാക്കിയുള്ള 2 പേരില്‍ ഒരാളെ കൂടി തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് (29) ഏറ്റവുമൊടുവില്‍ തിരിച്ചറിഞ്ഞത്. ഇനി ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമ അല്‍ വതന്‍ റോഡിലാണ് 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നേരത്തെ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

ഇവര്‍ക്ക് പുറമെ ആന്ധ്രാ സ്വദേശി വിനോദ് കുമാര്‍, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരുള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ആകെ 11 ഇന്ത്യക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. ഒരു ശ്രീലങ്കക്കാരനും ഒരു ഫിലിപ്പീന്‍സ് സ്വദേശിയും മരിച്ചിട്ടുണ്ട്.

വീസ പുതുക്കുന്നതിന്റെ നടപടികളുടെ ഭാഗമായി ഒമാനില്‍ പോയി വരികയായിരുന്ന ബസാണ് യന്ത്രത്തകരാര്‍ മൂലം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ച് ദുരന്തമുണ്ടായത്. 11 പേര്‍ സംഭവ സ്ഥലത്തും ഗുരുതര പരുക്കേറ്റ 2 പേര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ വൈകാതെ അധികൃതര്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

Ras Al Khaimah accident: Four of the five deceased Malayalis have been identified

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു|VIDEO

തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കല്‍: ദേവസ്ഥാനത്തെ പഴിച്ച് കലക്ടര്‍; ക്ഷമാപണം നടത്തി സര്‍ക്കാര്‍

മരിച്ചത് 36 മണിക്കൂറിലേറെ മുമ്പ്; ശുചിമുറിയിലെ രോഗിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മിഷൻ ചക്കക്കൊമ്പന് തിരിച്ചടി, എൽപിഎസ്ടി സമരക്കാരുടെ ആവശ്യം തള്ളി, ബുംറ രണ്ടാമത്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ചു