സൗദി എയര്‍ലൈന്‍സ്  
Gulf

പ്രവാസികള്‍ക്ക് ആശ്വാസം; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കോഴിക്കോട് സര്‍വീസ് ഉടന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ജിദ്ദ: മലബാറിലെ പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി എയര്‍ലൈന്‍സ് ജിദ്ദ-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു. നിലവില്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്കു ഡിസംബര്‍ 4 മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നാണു വിവരം. 180 മുതല്‍ 220 വരെ പേര്‍ക്കു യാത്ര ചെയ്യാവുന്ന എയര്‍ബസ് എ321 (നിയോ എക്‌സ്എല്‍ആര്‍) വിമാനമാണ് സര്‍വീസിന് എത്തിക്കുക.

ആഴ്ചയില്‍ മൂന്ന് സര്‍വിസുകളാണുണ്ടാകുക. മലബാറിലെ പ്രവാസികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ഇത് ഗുണമാകും. ജിദ്ദ- കോഴിക്കോട് സര്‍വീസുകള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ സൗദി സമയം വൈകീട്ട് 4.30ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 12.25ന് കരിപ്പൂരിലെത്തും. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് പുറപ്പെട്ട് രാവിലെ ഒമ്പതിന് തിരികെയെത്തും. കരിപ്പൂരില്‍ നിന്ന് ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ജിദ്ദയിലേക്ക് സര്‍വീസ് നടക്കുന്നത്.

ജിദ്ദ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രവേശന കവാടമായതിനാല്‍ കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സര്‍വീസ് ഉംറ തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനപ്പെടും. 2020 ആഗസ്റ്റ് ഏഴിന് നടന്ന കരിപ്പൂര്‍ വിമാന ദുരന്തത്തിന് ശേഷമാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിവെച്ചത്. അതേസമയം റിയാദ്- കൊച്ചി നേരിട്ടുള്ള സര്‍വിസ് സൗദി അറേബ്യയുടെ ഫ്‌ലൈ നാസ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്?റ്റംബര്‍ രണ്ട് മുതലാണ് സര്‍വിസ്? ആരംഭിക്കുക. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വിസ് ഉണ്ടാകുക.

Relief for expatriates; Saudi Airlines Jeddah-Kozhikode service soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

'മഞ്ജു എന്റെ അഭിമാനം'; ധീരവും പക്വതയുള്ളതുമായിരിക്കും അവളുടെ തീരുമാനങ്ങള്‍; സഹോദരിയെക്കുറിച്ച് മധു വാര്യര്‍ പറഞ്ഞത്

കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കരുത്, കേരളയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കില്ല: മന്ത്രി റോജി എം ജോണ്‍

ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി