റിയാദ്: റിയാദിലെ പൊതുയിടങ്ങളിലും പാർക്കുകളിലുമായി 1600 എ ഐ കാമറകൾ സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി. പൊതുസുരക്ഷ ഉറപ്പാക്കാനും പൊതുസമ്പത്തുകൾ സംരക്ഷിക്കാനും വേണ്ടിയാണ് “സ്മാർട്ട് സർവൈലൻസ് സിസ്റ്റം” കൊണ്ട് വന്നത്. ഇതിലൂടെ നഗരവാസികളുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ നഗര അന്തരീക്ഷം സൃഷ്ടിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമത്തിന്റെ ഭാഗമായി ആണ് കാമറകൾ സഥാപിച്ചത്.
നഗരത്തിലെ വിവിധ പാർക്കുകളിലായി 1,600-ലധികം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തത്സമയ ദൃശ്യങ്ങൾ വിശകലനം ചെയ്ത് അപകടകരമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിയും.
കുട്ടികളെ തട്ടിക്കൊണ്ടു പോകൽ,അസാധാരണമായി കൂട്ടം ചേരുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഇതിലൂടെ തിരിച്ചറിയാൻ കഴിയും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാമറകൾ മുനിസിപ്പാലിറ്റിയുടെ കേന്ദ്ര നിരീക്ഷണ മുറികളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ വേഗത്തിലും കാര്യക്ഷമവുമായ നടപടികൾ ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates