Saudi Arabia Allows Transfer of Foreign Workers Between Companies  mariam almarzouqi/x
Gulf

വിദേശ തൊഴിലാളികൾക്ക് ആശ്വാസം; പുതിയ നിയമവുമായി സൗദി അറേബ്യ

സേവനം നൽകുന്ന കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ഉത്തരവാദിത്വത്തിലും ആയിരിക്കും ജോലികൾ പൂർത്തിയാക്കേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിൽ ഇനിമുതൽ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ കമ്പനികൾക്ക് കൈമാറ്റം ചെയ്യാം. ഇത് സംബന്ധിച്ചുള്ള നിയമങ്ങൾക്ക് സാമൂഹ്യ വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി അംഗീകാരം നൽകി. രാജ്യത്തെ തൊഴിൽ മാർക്കറ്റിന്റെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനായി പുതിയ നിയമം സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

പുതിയ നിയമപ്രകാരം സൗദി അറേബ്യയിൽ നിലവിലുള്ള കമ്പനികളിലെ വിദേശ തൊഴിലാളികളെ മറ്റു കമ്പനികൾക്ക് നിയമപരമായി കൈമാറ്റം ചെയ്യാൻ സാധിക്കും.  ഈ തൊഴിലാളികളെ ഉപയോഗിച്ച് ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാം.

സേവനം നൽകുന്ന കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ഉത്തരവാദിത്വത്തിലും ആയിരിക്കും ജോലികൾ പൂർത്തിയാക്കേണ്ടത്.  ഇങ്ങനെ തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റൽ  പ്ലാറ്റ് ഫോം ആയ വഴി അപേക്ഷ സമർപ്പിക്കണം.

തൊഴിലാളികളെ ആവശ്യമുള്ളവർക്കും ഈ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിലൂടെ  തൊഴിലാളിയുടെ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തെ സഹായിക്കുകയും ചെയ്യും.

സൗദിയുടെ മിഷൻ 2030 പ്രകാരം, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് പുതിയ നിയമം. 

Gulf news: Saudi Arabia Approves New Law Allowing Companies to Transfer Foreign Workers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

ഒമ്പതാം മാസം നിറഗര്‍ഭിണിയായിരിക്കുമ്പോഴും അഭിനയിച്ചു; മകനെ പ്രസവിച്ച് 20-ാം നാളിലും ഷൂട്ടിങ്: ഷീല

SCROLL FOR NEXT