Saudi Arabia Extends Tenant Eviction Notice Period to One Year @LifeSaudiArabia
Gulf

വാടകക്കാരനെ ഒഴിപ്പിക്കണമെങ്കിൽ ഒരു വർഷം മുൻപ് നോട്ടീസ് നൽകണം; പുതിയ നിയമവുമായി സൗദി

വാടകക്കാരനെ ഒഴിപ്പിക്കുന്നതിന് മുൻപ് അറിയിപ്പ് നൽകേണ്ട സമയ പരിധിയിൽ മാറ്റം വരുത്തി സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി. ഇനി മുതൽ വാടകക്കാരന് ഒരു വർഷം മുൻപ് അറിയിപ്പ് നൽകണം.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: വാടകക്കാരനെ ഒഴിപ്പിക്കുന്നതിന് മുൻപ് അറിയിപ്പ് നൽകേണ്ട സമയ പരിധിയിൽ മാറ്റം വരുത്തി സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി. ഇനി മുതൽ വാടകക്കാരന് ഒരു വർഷം മുൻപ് അറിയിപ്പ് നൽകണം. മൂന്ന് മാസം മുൻപ് അറിയിക്കണം എന്നായിരുന്നു മുൻ നിയമം. വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

അടുത്ത ബന്ധുക്കൾക്ക് വേണ്ടി കെട്ടിടം ഒഴിപ്പിക്കുമ്പോഴും സ്വന്തം നിലക്ക് കെട്ടിടം ഉപയോഗിക്കാൻ ഒഴിപ്പിക്കുമ്പോഴും ഈ നിയമം ബാധകമാകമാണ്.

ഭൂവുടമയുടെയും വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുക, തർക്കങ്ങൾ കുറയ്ക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. പുതിയ തീരുമാനം ഗസറ്റിൽ പ്രഖ്യാപിക്കുന്ന അന്ന് മുതൽ നടപ്പിലാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

റിയാദിൽ അടുത്ത അഞ്ച് വർഷത്തേക്ക് റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളുടെ വാടക വർധനവ് മരവിപ്പിച്ച് സർക്കാർ മുൻപ് ഉത്തരവിറക്കിയിരുന്നു. ജനങ്ങളുടെ ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കെട്ടിട ഉടമക്ക് സ്വന്തം വീട്ടുകാരെ താമസിപ്പിക്കാനുള്ള ആവശ്യത്തിനോ, കെട്ടിട പുനർനിർമാണ സമയത്തോ മാത്രമാണ് വാടകക്കാരെ ഒഴിപ്പിക്കുവാനുള്ള അവസരമുള്ളത്. അല്ലാത്ത സാഹചര്യങ്ങളിൽ ഒഴിപ്പിക്കുന്നത് നിലവിലെ നിയമമനുസരിച്ച് നിയമ വിരുദ്ധമാണെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Gulf news: Saudi Arabia Extends Tenant Eviction Notice Period to One Year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

സാമ്പത്തിക വളര്‍ച്ച, പ്രണയബന്ധം പുതിയ വഴിത്തിരിവിലേയ്ക്ക്...

200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

14 ടീമുകൾ, 91 മത്സരങ്ങൾ; ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങും

പ്രസവം കഴിഞ്ഞപ്പോള്‍ വേദനയും ദുര്‍ഗന്ധവും, 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് തുണികഷ്ണം പുറത്തു വന്നു; ചികിത്സാപ്പിഴവിനെതിരെ പരാതി

SCROLL FOR NEXT