Saudi Arabia Fines SR9,000 in First AI Copyright Case @Lance_Edelman
Gulf

എ ഐ ഉപയോഗിച്ച് പകർപ്പവകാശ നിയമം ലംഘിച്ചു; പ്രതിക്ക് 9,000 റിയാൽ പിഴ ചുമത്തി സൗദി

പകര്‍പ്പവകാശമുള്ള വ്യക്തികള്‍ പരാതി ഉന്നയിച്ചാൽ അത് ബൗദ്ധിക സ്വത്തവകാശ അതോറിറ്റി അന്വേഷിക്കും. ഏത് തരത്തിലുള്ള നിയമലംഘനമാണ് നടത്തിയതെന്ന് കണ്ടെത്തും.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: പകർപ്പവകാശ നിയമം ലംഘിച്ച വ്യക്തിക്കെതിരെ കനത്ത പിഴ ചുമത്തി സൗദി. ഒരു ചിത്രം ഉടമയുടെ അനുവാദമില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് മാറ്റം വരുത്തി പ്രസിദ്ധികരിച്ചതിനാണ് 9,000 റിയാല്‍ പിഴ ചുമത്തിയത്. സൗദിയുടെ ചരിത്രത്തിൽ ആദ്യമായി ആണ് പകർപ്പവകാശ നിയമം എ ഐ ഉപയോഗിച്ചു ലംഘിച്ചതായി കണ്ടെത്തിയത്.

സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റിയാണ് (എസ് എ ഐ പി) പിഴ ചുമത്താനുള്ള തീരുമാനം എടുത്തത്. എ ഐ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ചിത്രത്തിൽ മാറ്റം വരുത്തുകയും പിന്നീട് അത് വാണിജ്യപരമായി ഉപയോഗിക്കുകയും ചെയ്തത് രാജ്യത്തിന്റെ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ്. അത് കൊണ്ടാണ് കേസിൽ പിഴ ചുമത്തിയതെന്ന് എസ് എ ഐ പി അധികൃതർ വ്യക്തമാക്കി.

പകര്‍പ്പവകാശമുള്ള വ്യക്തികള്‍ പരാതി ഉന്നയിച്ചാൽ അത് ബൗദ്ധിക സ്വത്തവകാശ അതോറിറ്റി അന്വേഷിക്കും. ഏത് തരത്തിലുള്ള നിയമലംഘനമാണ് നടത്തിയതെന്ന് കണ്ടെത്തും. ഇതിനായി തെളിവുകൾ ശേഖരിക്കുകയും നിയമം ലംഘിച്ച വ്യക്തിക്ക് പറയാനുള്ള കാര്യങ്ങള്‍ കേട്ട ശേഷം കേസ് ഒരു പ്രത്യേക കമ്മിറ്റിക്ക് കൈമാറുകയും ചെയ്യും.

പിന്നീട് ആകും അന്തിമ തീരുമാനം പുറപ്പെടുവിക്കുക. ജനങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി എല്ലാവരും നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Gulf news: Saudi Arabia Fines SR9,000 in First AI Copyright Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT