റിയാദ്: ഓൺലൈൻ ഗെയിമിങ് വ്യവസായ മേഖലയിൽ യുവാക്കളെ ആകർഷിക്കാനായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ. നാഷണൽ ടെക്നോളജി ഡെവലപ്മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സൗദി വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ‘ഗെയിം ബൈ കോഡ്’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിലൂടെ കോളജ് വിദ്യാർത്ഥികൾ, യുവ സംരംഭകർ,ഗെയിം ഡെവലപ്പേഴ്‌സ് എന്നിവർക്ക് ഡിജിറ്റൽ സംരംഭകത്വത്തിന് അവസരമൊരുക്കും.
പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഗെയിമിങ് ആശയങ്ങൾ അവതരിപ്പിക്കാനും അവയ്ക്ക് വേണ്ട സാങ്കേതിക മാർഗ്ഗനിർദ്ദേശവും പ്രായോഗിക പരിശീലനവും പ്രത്യേക വിദഗ്ധർ നൽകും. ഗെയിമിംഗ് ആശയം പൂർത്തിയാക്കാൻ ആക്കാൻ വേണ്ട ഉപകരണങ്ങൾ അടക്കമുള്ള എല്ലാ സംവിധാനവും സർക്കാർ നൽകും. മൂന്ന് മാസത്തെ റിയാദ്,ജിദ്ദ,അൽ -ഹോഫുഫ് എന്നി സ്ഥലങ്ങളിലാണ് നടക്കുന്നത്.
പദ്ധതിയുടെ അവസാനഘട്ടത്തിൽ ഇതിൽ പങ്കെടുത്ത ആളുകൾ ആളുകളുടെ ആശയം അവതരിപ്പിക്കാനായി ഒരു വേദിയൊരുക്കും. അതിൽ ഗെയിമിങ് മേഖലയിലെ വിദഗ്‌ധർ,നിക്ഷപകർ തുടങ്ങിയവർ പങ്കെടുക്കും. ഈ സദസ്സിൽ തങ്ങളുടെ ഗെയിമിങ് ഉൽപ്പന്നം അവതരിപ്പിക്കാൻ പദ്ധതിയിൽ പങ്കെടുത്തവർക്ക് അവസരം ലഭിക്കും. മികച്ച ആശയങ്ങൾക്ക് അവാർഡ് നൽകും.
മാത്രവുമല്ല ആശയം ഇഷ്ടപെട്ടാൽ കമ്പനികൾ നേരിട്ട് ഗെയിം നിർമ്മിച്ച വ്യക്തികളുമായി കരാറിൽ ഏർപ്പെടുകയും ചെയ്യും. ഇതിലൂടെ ഗെയിമിങ് മേഖലയിൽ രാജ്യത്തിന്റെ വരുമാനം ഉയർത്താൻ കഴിയുമെന്നാണ് സൗദിയുടെ പ്രതീക്ഷ.പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഡിജിറ്റൽ സംരംഭകത്വത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates