കേന്ദ്ര നിരോധനം നേരത്തേ അറിഞ്ഞോ? 61.8 ലക്ഷം ഓഹരി വിറ്റഴിച്ച് 334 കോടി നേടി, രേഖ ജുന്‍ജുന്‍വാലയുടെ നടപടി വിവാദത്തില്‍

കേന്ദ്രം ബില്‍ കൊണ്ടുവരുന്ന വിവരം രേഖ ജുന്‍ജുന്‍വാല മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.
 Rekha Jhunjhunwala sold entire Nazara stake ahead of online gaming ban
രേഖ ജുൻജുൻവാല രാകേഷ് ജുൻജുൻവാലയ്ക്കൊപ്പംsource- x
Updated on
1 min read

ന്യൂഡല്‍ഹി: പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുന്നതിന് ആഴ്ചകള്‍ക്കുമുന്‍പ് നസാറ ടെക്‌നോളജീസിലെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ച പ്രമുഖ ഓഹരി നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ നീക്കം ചര്‍ച്ചയാകുന്നു.

നസാറ ടെക്‌നോളജീസില്‍ ഒന്നിന് 1,225 രൂപ വീതം ഉണ്ടായിരുന്ന 61.8 ലക്ഷം ഓഹരികളാണ് രേഖ ജൂണ്‍പാദത്തില്‍ വിറ്റഴിച്ചത്. ഇതുവഴി 334 കോടി രൂപയാണ് രേഖക്ക് കിട്ടിയത്. കേന്ദ്രം ബില്‍ കൊണ്ടുവരുന്ന വിവരം രേഖ ജുന്‍ജുന്‍വാല മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബില്‍ വരുന്നതിന് മുന്‍പേ ഓഹരികള്‍ വിറ്റൊഴിച്ചതോടെ വന്‍ നഷ്ടത്തില്‍ നിന്നാണ് രേഖ ജുന്‍ജുന്‍വാല രക്ഷപ്പെട്ടത്.

രേഖ ജുന്‍ജുന്‍വാലയുടേത്‌ 'ഇന്‍സൈഡര്‍ ട്രേഡിങ്' ആണെന്ന് വ്യക്തമാണെന്ന വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്രയും രംഗത്തെത്തി. അമേരിക്കയിലായിരുന്നെങ്കില്‍ ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്ഇസി) ഇപ്പോഴേ രേഖയ്‌ക്കെതിരെ അന്വേഷണം തുടങ്ങുമായിരുന്നു, ഇന്ത്യയില്‍ ഭക്തര്‍ കൈയടിക്കുകയും സെബി ഉറങ്ങുകയുമാണെന്നുണാണ് മഹുവയുടെ പരിഹസം.

രേഖ ജുന്‍ജുന്‍വാല ഓഹരി പൂര്‍ണമായി വിറ്റഴിക്കുകയും പിന്നാലെ കേന്ദ്രത്തിന്റെ നിയമം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തില്‍ നസാറ ടെക്‌നോളജീസ് ഓഹരികള്‍ കനത്ത തകര്‍ച്ച നേരിട്ടിരുന്നു. കിഡ്ഡോപിയ, ആനിമല്‍ ജാം, ഫ്യൂസ്‌ബോക്‌സ്, കര്‍വ് ഗെയിംസ്, വേള്‍ഡ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ ഗെയിമുകള്‍ അവതരിപ്പിച്ച കമ്പനിയാണ് നസാറ ടെക്‌നോളജീസ്. പോക്കര്‍ബാസിയുടെ മാതൃകമ്പനിയായ മൂണ്‍ഷൈന്‍ ടെക്‌നോളജീസില്‍ 47.7% ഓഹരി പങ്കാളിത്തവുമുണ്ട്. നസാറയുടെ വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതും പോക്കര്‍ബാസിയാണ്. അഡ്‌ടെക്, ഇ-സ്‌പോര്‍ട്‌സ് രംഗങ്ങളിലും സാന്നിധ്യമുള്ള നസാറയുടെ മൊത്ത വരുമാനത്തിന്റെ 48.1 ശതമാനവും ലഭിച്ചിരുന്നത് ഗെയിമിങ്ങില്‍ നിന്നായിരുന്നു.

 Rekha Jhunjhunwala sold entire Nazara stake ahead of online gaming ban
നിമിഷപ്രിയയുടെ മോചനം: പ്രസ്താവനകള്‍ തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
Summary

Mahua Moitra raises insider trading charge as Rekha Jhunjhunwala sold entire Nazara stake ahead of online gaming ban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com