റിയാദ്: സൗദി അറേബ്യയിലെ വിഡിയോ ഗെയിം വിപണിയിൽ വൻ മുന്നേറ്റം. രണ്ട് വർഷത്തിനിടെ 24 ലക്ഷത്തിലധികം വിഡിയോ ഗെയിം കൺസോളുകളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഡിജിറ്റൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദിയുടെ 'വിഷൻ 2030' എന്ന പദ്ധതിയുടെ ലക്ഷ്യങ്ങളിലേക്ക് വിഡിയോ ഗെയിം വിപണി മാറുന്നതായി അധികൃതർ അറിയിച്ചു.
നിരവധി മലയാളികൾ ഗൾഫ് രാജ്യങ്ങളിലെ വിഡിയോ ഗെയിം വിപണിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. വിവിധ തരം ബ്രാൻഡുകളുമായി സഹകരിച്ച് സൗദിയിൽ സ്ഥാപങ്ങൾ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്ക് വൻ നേട്ടമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായത്. വിഡിയോ ഗെയിം കൺസോളുകളുടെ വിൽപ്പന വർധിച്ചതോടെ ഈ മേഖലയിൽ പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
പ്രധാന ഗെയിമിംഗ് കൺസോൾ ആയ പ്ലേസ്റ്റേഷൻ ഉപയോഗിക്കുന്നവരുടെ കണക്കും സൗദി അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. പുരുഷന്മാരിൽ 30.2 ശതമാനവും സ്ത്രീകളിൽ 15.1 ശതമാനവുമാണ്. 10 മുതൽ 19 വരെ വയസ്സുള്ളവരിൽ പ്ലേസ്റ്റേഷൻ ഉപയോഗം 54.8 ശതമാനമാണ്. 20-29 വയസ്സിൽ 30.8 ശതമാനവും 30-39 വയസ്സിൽ 23.8 ശതമാനം ആളുകളും പ്ലേസ്റ്റേഷൻ ഉപയോഗിക്കുന്നു എന്നാണ് വിവരം.
ഡിജിറ്റൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോടിക്കണക്കിനു രൂപ ചെലവഴിച്ചു ഇ-സ്പോർട്സ് വേൾഡ് കപ്പ് സൗദി അറേബ്യയുടെ നടത്തുന്നുണ്ട്.
ഗ്ലോബൽ ഗെയിമിംഗ് ഹബ് എന്ന നിലയിൽ രാജ്യത്തെ ഉയർത്തുന്നതിന്റെ ഭാഗമായി ആണ് ഈ നടപടി. 100-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഇ-സ്പോർട്സ് വേൾഡ് കപ്പിന്റെ സമ്മാനത്തുക 70 ദശലക്ഷം ഡോളർ ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
