പണം നൽകാതെ വാഹനം പാർക്ക് ചെയ്യാം; റിയാദിൽ പുതിയ സംവിധാനം നിലവിൽ വന്നു

രാജ്യത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ആണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പാർക്കിങ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യാമറകൾ ഘടിപ്പിച്ച പ്രേത്യേക നിരീക്ഷണ വാഹനങ്ങൾ വഴി അധികൃതർ പരിശോധന നടത്തും
Riyadh parking
Riyadh to Implement New System Regulating Parking in Residential NeighborhoodsRiyadh parking
Updated on
1 min read

റിയാദ്: റിയാദിലെ താമസമേഖലകളിൽ  വാഹനപാർക്കിങ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സംവിധാനം നിലവിൽ വന്നു. റിയാദ് പാർക്കിങ്  എന്ന ആപ്പ് വഴി റസിഡൻഷ്യൽ ഏരിയകളിലെ താമസിക്കുന്നവർ അവരുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതുവഴി ഫീസ് നൽകാതെ തന്നെ അധികൃതർ വാഹനം പാർക്ക് ചെയ്യാനുള്ള ഡിജിറ്റൽ പെർമിറ്റുകൾ അനുവദിക്കും. താമസക്കാരെ സന്ദർശിക്കാനെത്തുന്നവർക്കും സൗജന്യമായി പാർക്ക് ചെയ്യാമെന്നതും ഒരു പ്രത്യേകതയാണ്.

Riyadh parking
'മാളത്തൺ' ഓട്ടത്തിൽ പങ്കെടുക്കാനെത്തി; സെൽഫി എടുക്കാനും തൊട്ട് നോക്കാനും ചുറ്റും ആളുകൾ; ദുബൈയിലെ താരം ഇപ്പോൾ ഈ റോബോട്ട് ആണ് (വിഡിയോ)

പൊതു പാർക്കിങ് ക്രമീകരിക്കുക, തിരക്ക് കുറയ്ക്കുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. അൽ വുറുദ്, അൽ റഹ്മാനിയ, വെസ്റ്റേൻ അൽ ഒലയ, അൽ മുറൂജ്, കിങ് ഫഹദ്, സുലൈമാനിയ എന്നിവയുൾപ്പെടുന്ന 12 ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. റിയാദ് നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന റമാത് അൽറിയാദ് ഡെവലപ്‌മെന്റ് കമ്പനിയും എസ്‌ ടി സിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാകുന്നത്.

Riyadh parking
22 വർഷത്തിനിടെ കൊന്നത് 11 ഭർത്താക്കന്മാരെ; കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനം; ഇറാനിലെ ആ സയനൈഡ് 'ജോളി' ഇവരാണ്

രാജ്യത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ആണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പാർക്കിങ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യാമറകൾ ഘടിപ്പിച്ച പ്രേത്യേക നിരീക്ഷണ വാഹനങ്ങൾ വഴി അധികൃതർ പരിശോധന നടത്തും. റിയാദിൽ 1,40,000 ത്തിലധികം പണമടയ്ക്കാത്ത റെസിഡൻഷ്യൽ പാർക്കിങ് സ്ഥലങ്ങളും പണമടച്ച് ഉപയോഗിക്കാൻ കഴിയുന്ന 24,000 പാർക്കിങ് സ്ഥലങ്ങളുമാണ് ഉള്ളത്.

Summary

Gulf news: Riyadh to Implement New System Regulating Parking in Residential Neighborhoods.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com