Saudi Arabia has launched the Middle East’s first all-female sea ranger unit  @Spa_Eng
Gulf

സൗദിയുടെ അതിർത്തി കാക്കാൻ ഇനി പെൺപടയും; ലിംഗ സമത്വത്തിന് പുതിയ മാതൃകയുമായി രാജ്യം

ലിംഗ സമത്വവുമായി ബന്ധപ്പെട്ട് സൗദിയുടെ 2030ലെ ലക്ഷ്യങ്ങളുടെ ഭാഗമായി ആണ് ഈ നടപടി. 178 കി​ലോ​മീ​റ്റ​ർ നീളമുള്ള ചെ​ങ്ക​ട​ൽ തീ​ര​വും ക​ട​ലി​ലെ സൗ​ദി അ​തി​ർ​ത്തി​യുടെയും സംരക്ഷണത്തിനായി ഇവർ ഉണ്ടാകും.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: രാജ്യത്തിന്റെ സ​മു​ദ്രാ​തി​ർ​ത്തി സംരക്ഷിക്കാൻ വനിതകളെ നിയോഗിച്ച് സൗദി അറേബ്യ. ലിംഗ സമത്വവുമായി ബന്ധപ്പെട്ട് സൗദിയുടെ 2030ലെ ലക്ഷ്യങ്ങളുടെ ഭാഗമായി ആണ് ഈ നടപടി. 178 കി​ലോ​മീ​റ്റ​ർ നീളമുള്ള ചെ​ങ്ക​ട​ൽ തീ​ര​വും ക​ട​ലി​ലെ സൗ​ദി അ​തി​ർ​ത്തി​യുടെയും സംരക്ഷണത്തിനായി ഇവർ ഉണ്ടാകും. അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ റോ​യ​ൽ റി​സ​ർ​വ് സം​ഘ​ത്തി​ന്റെ അംഗങ്ങളാണ് ഇവർ. മി​ഡി​ൽ ഈ​സ്​​റ്റി​ലെ തന്നെ ആ​ദ്യ​ത്തെ ഫീ​മെ​യി​ൽ സീ ​റേ​ഞ്ച​ർ പൊലീസ് സംഘം എന്ന ബഹുമതിയും ഇവർ സ്വന്തമാക്കി.

മ​റൈ​ൻ റേ​ഞ്ച​ർ​മാ​രു​ടെ ഈ സം​ഘ​ത്തി​ലു​ള്ള​ത് ഏ​ഴു വ​നി​ത​ക​ളാ​ണ്. രാജ്യത്തെ ആദ്യ വനിതാ റേ​ഞ്ച​റായ റു​ഖ​യ്യ അ​വാ​ദ് അ​ൽ ബ​ലാ​വി​യു​ടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. നീ​ന്ത​ൽ,ആ​യു​ധ ഉ​പ​യോഗം എന്നിവയിൽ അ​തി​ക​ഠി​ന​മാ​യ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യവരാണ് സംഘത്തിലെ അംഗങ്ങൾ.

ഇവർക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ, സ്വ​യം പ്ര​തി​രോ​ധം, സം​ര​ക്ഷ​ണ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക പരീശീലനവും നൽകിയിട്ടുണ്ട്. ക​ട​ലി​ൽ നീ​ന്തു​ന്ന​തി​നും ജോ​ലി​ചെ​യ്യു​ന്ന​തി​നും ശാ​രീ​രി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ ക​ഴി​വു​ക​ൾ നേടുക എന്നതായിരുന്നു ഇവർക്ക് മുന്നിൽ ഉണ്ടായിരുന്ന വെല്ലുവിളി. മാ​സ​ങ്ങ​ളോ​ളം ഇവരുടെ ഫി​റ്റ്ന​സുമായി ബന്ധപ്പെട്ട പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇവരെ ദൗത്യത്തിനായി നിയോഗിച്ചത്.

തീ​ര​പ്ര​ദേ​ശ​ത്ത് പട്രോ​ളി​ങ്​ ന​ട​ത്തു​ക, സ​മു​ദ്ര ​ജീ​വി​ക​ളെ നി​രീ​ക്ഷി​ക്കു​ക, സ​മു​ദ്ര ഗവേഷണങ്ങൾക്കായി സഹായം ചെയ്യുക തുടങ്ങിയവയാണ് വനിതാ മ​റൈ​ൻ റേ​ഞ്ച​ർ​മാ​രു​ടെ ദൗ​ത്യം. വനിതാ സംഘത്തിന്റെ നിയമനത്തോടെ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ സാ​ഹ​സി​ത നിറഞ്ഞ ഈ ജോലികൾ ചെയ്യാനായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Gulf news: Saudi Arabia has launched the Middle East’s first all-female sea ranger unit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT