Saudi filim
Saudi films earn SR100 million at box office in 2025@FilmMOC/X

സൗദിയില്‍ സി​നിമ വന്‍ ഹിറ്റ്, ആറു മാസത്തിനിടെ ​100 മില്യൺ റിയാൽ വരുമാനം

ക​ഴി​ഞ്ഞ ആറ് ​ മാ​സ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ ചി​ത്ര​മാ​യ ‘എ​ഫ്1 ദി ​മൂ​വി’ 26.3 മില്യൺ റി​യാ​ലി​ന്റെ വരുമാനമാണ് നേടിയത്. 22.6 മില്യൺ റിയാൽ കളക്ഷൻ നേടി ‘അ​ൽ സ​ർ​ഫ' എന്ന സൗദി സിനിമ രണ്ടാം സ്ഥാനത്ത് എത്തി.
Published on

റിയാദ്: സി​നി​മാ വ്യ​വ​സാ​യ​ത്തി​​ലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കി സൗദി അറേബ്യ. കഴിഞ്ഞ ആറ് മാസത്തിനിടെ 100 മില്യൺ റിയാലാണ് ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചത് എന്ന് സൗ​ദി ഫി​ലിം കമ്മീഷൻ അറിയിച്ചു. സി​നി​മാ വ്യ​വ​സാ​യ​ത്തി​​ന്റെ വേഗത്തിലുള്ള വളർച്ചയും, സിനിമകളിലെ ഉള്ളടക്കത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു.

Saudi filim
ഇ​റാ​ന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം

സി​നി​മാ ടി​ക്ക​റ്റ്​ വില്പ​ന​യു​ടെ 19 ശ​ത​മാ​നവും നേടിയത് പ്രാദേശികമായി നിർമ്മിച്ച 8 ചിത്രങ്ങളാണ്. ശ​ബാ​ബ് അ​ൽ​ബോം​ബ് 2, ഹോ​ബ​ൽ, അ​ൽ സ​ർ​ഫ, ഇ​സ്​​ആ​ഫ്, ഫ​ഖ്ർ അ​ൽ​സു​വൈ​ദി, ലൈ​ൽ ന​ഹാ​ർ, സെ​യ്​​ഫി, ത​ഷ്​​വീ​ഷ് എ​ന്നീ സി​നി​മ​ക​ളാ​ണ്​ പ്രാദേശികമായി നിർമ്മിച്ച സിനിമകൾ. ഇവയ്ക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചതാണ് വരുമാനം വൻ തോതിൽ ഉയരാൻ കാരണം. ജൂ​ലൈ 13 മു​ത​ൽ 19 വ​രെ​ മാത്രം 26 മില്യൺ റി​യാ​ലി​ന്റെ ടി​ക്ക​റ്റ് വില്പന നടന്നു എന്നാണ് കണക്കുകൾ. ​

Saudi filim
സൗദി പണ്ഡിതന്റെ കൊലപാതകം: സംഭവം നടന്ന് 42ാം ദിവസം വധശിക്ഷ നടപ്പിലാക്കി

ക​ഴി​ഞ്ഞ ആറ് ​ മാ​സ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ ചി​ത്ര​മാ​യ ‘എ​ഫ്1 ദി ​മൂ​വി’ 26.3 മില്യൺ റി​യാ​ലി​ന്റെ വരുമാനമാണ് നേടിയത്. 22.6 മില്യൺ റിയാൽ കളക്ഷൻ നേടി ‘അ​ൽ സ​ർ​ഫ' എന്ന സൗദി സിനിമ രണ്ടാം സ്ഥാനത്ത് എത്തി. മറ്റൊരു അ​മേ​രി​ക്ക​ൻ ചി​ത്ര​മാ​യ സൂ​പ്പ​ർ​മാ​ൻ 7.7 മില്യൺ റിയാൽ ആണ് നേടിയത്. ഈ​ജി​പ്ഷ്യ​ൻ ചി​ത്ര​മാ​യ അ​ഹ​മ്മ​ദ് ആ​ൻ​ഡ് അ​ഹ​മ്മ​ദ് 3.5 മില്യൺ റി​യാ​ലു​മാ​യി നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​താ​യും ഫി​ലിം കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.

Summary

Gulf news : Saudi films earn SR100 million at box office in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com