Saudi Arabia Launches ‘Game by CODE’ to Empower Youth in Gaming Industry @Spa_Eng
Gulf

ഗെ​യി​മി​ങ് വ്യ​വ​സാ​യത്തിൽ യുവ സംരംഭകർക്ക് അവസരം; സൗദിയുടെ പ്രത്യേക പദ്ധതി ഇങ്ങനെ

ആശയം ഇഷ്ടപെട്ടാൽ കമ്പനികൾ നേരിട്ട് ഗെയിം നിർമ്മിച്ച വ്യക്തികളുമായി കരാറിൽ ഏർപ്പെടുകയും ചെയ്യും. ഇതിലൂടെ ഗെയിമിങ് മേഖലയിൽ രാജ്യത്തിന്റെ വരുമാനം ഉയർത്താൻ കഴിയുമെന്നാണ് സൗദിയുടെ പ്രതീക്ഷ.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ യു​വാ​ക്ക​ളെ ആകർഷിക്കാനായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ. നാ​ഷ​ണൽ ടെ​ക്നോ​ള​ജി ഡെ​വ​ല​പ്മെ​ന്റ് പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ദി വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ‘ഗെ​യിം ബൈ ​കോ​ഡ്’ എ​ന്ന പേ​രി​ലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിലൂടെ കോളജ് വിദ്യാർത്ഥികൾ, യുവ സംരംഭകർ,ഗെയിം ഡെവലപ്പേഴ്‌സ് എന്നിവർക്ക് ഡിജിറ്റൽ സംരംഭകത്വത്തിന് അവസരമൊരുക്കും.

പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഗെയിമിങ് ആശയങ്ങൾ അവതരിപ്പിക്കാനും അവയ്ക്ക് വേണ്ട സാങ്കേതിക മാർഗ്ഗനിർദ്ദേശവും പ്രായോഗിക പരിശീലനവും പ്രത്യേക വിദഗ്ധർ നൽകും. ഗെയിമിംഗ് ആശയം പൂർത്തിയാക്കാൻ ആക്കാൻ വേണ്ട ഉപകരണങ്ങൾ അടക്കമുള്ള എല്ലാ സംവിധാനവും സർക്കാർ നൽകും. മൂന്ന് മാസത്തെ റിയാദ്,ജിദ്ദ,അൽ -ഹോഫുഫ് എന്നി സ്ഥലങ്ങളിലാണ് നടക്കുന്നത്.

പദ്ധതിയുടെ അവസാനഘട്ടത്തിൽ ഇതിൽ പങ്കെടുത്ത ആളുകൾ ആളുകളുടെ ആശയം അവതരിപ്പിക്കാനായി ഒരു വേദിയൊരുക്കും. അതിൽ ഗെയിമിങ് മേഖലയിലെ വിദഗ്‌ധർ,നിക്ഷപകർ തുടങ്ങിയവർ പങ്കെടുക്കും. ഈ സദസ്സിൽ തങ്ങളുടെ ഗെയിമിങ് ഉൽപ്പന്നം അവതരിപ്പിക്കാൻ പദ്ധതിയിൽ പങ്കെടുത്തവർക്ക് അവസരം ലഭിക്കും. മികച്ച ആശയങ്ങൾക്ക് അവാർഡ് നൽകും.

മാത്രവുമല്ല ആശയം ഇഷ്ടപെട്ടാൽ കമ്പനികൾ നേരിട്ട് ഗെയിം നിർമ്മിച്ച വ്യക്തികളുമായി കരാറിൽ ഏർപ്പെടുകയും ചെയ്യും. ഇതിലൂടെ ഗെയിമിങ് മേഖലയിൽ രാജ്യത്തിന്റെ വരുമാനം ഉയർത്താൻ കഴിയുമെന്നാണ് സൗദിയുടെ പ്രതീക്ഷ.പ​രി​പാ​ടി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സം​രം​ഭ​ക​ത്വ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​മെ​ന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Saudi Arabia Launches ‘Game by CODE’ to Empower Youth in Gaming Industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

SCROLL FOR NEXT