Saudi Arabia completes first summer cloud seeding in Riyadh.  spa/x
Gulf

'ക്ലൗഡ് സീഡിങ്' വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ

മഴക്കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കൃത്രിമമായി മഴ സൃഷ്ടിക്കുകയോ മഴയുടെ അളവ് വർധിപ്പിക്കാനുമുള്ള ഒരു ശാസ്ത്രീയ സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്.

സമകാലിക മലയാളം ഡെസ്ക്

റി​യാ​ദ്: വേനച്ചൂടിൽ വെന്തുരുകുന്ന സൗദി അറേബ്യയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് വിജയകരമായി പൂർത്തിയാക്കി. റി​യാ​ദി​ലെ റാ​മ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ക്ലൗഡ് സീഡിങ് നടത്തിയത്. കൃത്രിമ മഴ പെയ്യിക്കാനുള്ള സർക്കാരിന്റെ പദ്ധതികൾ ഫലം കണ്ടു തുടങ്ങിയെന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അറിയിച്ചു.

മഴ പെയ്യുന്നത് പരമാവധി വർധിപ്പിക്കുക, ജലസ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തിയത്. പദ്ധതിയിലൂടെ രാജ്യത്തിൻറെ വിവിധ മേഖലകൾക്ക് ആവശ്യമായ ജലം ലഭ്യമാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ക്ലൗഡ് സീഡിംഗ് എന്താണ് ?

മഴക്കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കൃത്രിമമായി മഴ സൃഷ്ടിക്കുകയോ മഴയുടെ അളവ് വർധിപ്പിക്കാനുമുള്ള ഒരു ശാസ്ത്രീയ സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളിൽ സിൽവർ അയോഡൈഡ് (Silver Iodide), സോഡിയം ക്ലോറൈഡ് (Sodium Chloride), ഡ്രൈ ഐസ് (Dry Ice) മുതലായ രാസവസ്തുക്കൾ വിമാനം, റോക്കറ്റ്, അല്ലെങ്കിൽ ഡ്രോൺ എന്നിവയുടെ സഹായത്തോടെ മേഘങ്ങളിൽ വിതറും. ഇത് ജലത്തെ ആകർഷിക്കുകയും മഴ മേഘങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. തുടർന്ന് മഴ പെയ്യുകയും ചെയ്യും.

Gulf news: Saudi Arabia successfully conducts its first summer cloud seeding in the Riyadh region.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT