Saudi Arabia, Turkey and Pakistan Sign Joint Defence Pact Amid Regional Tensions spa/x
Gulf

സൗദിയും തുർക്കിയും പാകിസ്ഥാനും ഇനി ഒറ്റക്കെട്ട്; സംയുക്ത പ്രതിരോധ കരാറിൽ ഒപ്പ് വെച്ചു

കരാറിലെ വ്യവസ്ഥകൾ പ്രകാരം അംഗരാജ്യങ്ങളിലൊന്നിനെതിരെ ആക്രമണം നടന്നാൽ സഖ്യത്തിലെ മൂന്ന് രാജ്യങ്ങൾക്കെതിരെയും നടക്കുന്ന അക്രമണമായി കണക്കിലാക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

റിയാദ്: പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ ലക്ഷ്യമിട്ട് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചു. മക്കയിൽ നടന്ന ചടങ്ങിലാണ് ‘മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്’ എന്ന പേരിലുള്ള കരാറിൽ മൂന്ന് രാജ്യങ്ങളും ഒപ്പുവച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് ഉർദുഗാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പ് വെച്ചത്.

മൂന്ന് രാജ്യങ്ങളുടെയും സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് കരാറിലുള്ളത്. കരാറിലെ വ്യവസ്ഥകൾ പ്രകാരം അംഗരാജ്യങ്ങളിലൊന്നിനെതിരെ ആക്രമണം നടന്നാൽ സഖ്യത്തിലെ മൂന്ന് രാജ്യങ്ങൾക്കെതിരെയും നടക്കുന്ന അക്രമണമായി കണക്കിലാക്കും. പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുമെന്നും കരാറിൽ പറയുന്നു.

2025ൽ തന്നെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പ്രതിരോധ കരാറിൽ ഏർപ്പെട്ടിരുന്നു. ലോകത്തിലെ ഏക ആണവായുധശേഷിയുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനുമായുള്ള സൗദിയുടെ പ്രതിരോധ സഹകരണം അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിലും പാകിസ്ഥാൻ ഇടപെടുന്നുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകളിലും തുർക്കിയും സജീവമായി ഇടപെടുന്നുണ്ട്.

Saudi Arabia, Turkey and Pakistan Sign Joint Defence Pact Amid Regional Tensions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

'അനങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും പറ്റില്ല, 104 ഡി​ഗ്രി പനിയിലും ഷൂട്ടിങ്ങിന് പോയി'; അവികയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്ന് ഭർത്താവ്

സാലഡിൽ ഈ മൂന്ന് പച്ചക്കറികൾ വേവിക്കാതെ ചേർക്കരുത്, ആരോ​ഗ്യ പ്രശ്നങ്ങൾ പിന്നാലെ

ഈസ്റ്റ് ബം​ഗാളിന്റെ 'മലയാളി' ​ഗോളടി യന്ത്രം! ശ്രദ്ധേയനായി പിവി വിഷ്ണു

'വിഷമഘട്ടത്തില്‍ ഞാനടക്കമുള്ളവര്‍ ഓടിയെത്തുന്നു; ഗുരുവായൂരപ്പനെ തൊഴുതാല്‍ ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി അപാരം'