Saudi Grand Mufti Sheikh Abdul Aziz bin Abdullah Al Sheikh Passes Away @FarisHammadi
Gulf

സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള അൽ ഷെയ്ഖ് അന്തരിച്ചു

സൗദി അറേബ്യയിലെ ഏറ്റവും ഉയർന്ന മതപരമായ പദവിയായ ഗ്രാന്റ് മുഫ്തി സ്ഥാനത്തേക്ക് 1999ലാണ് അൽ ശൈഖ് ​നിയമിതനാവുന്നത്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും പ്രമുഖ പണ്ഡിതനുമായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഷെയ്ഖ് അന്തരിച്ചു. സൗദി റോയൽ കോടതിയാണ് മരണ വിവരം അറിയിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് സൗദി റോയൽ കോടതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ മൃതദേഹം ഖബറടക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി, രാജ്യത്തെ മറ്റ് എല്ലാ പള്ളികളിലും അദ്ദേഹത്തിനായി ചൊവ്വാഴ്ച്ച ളുഹർ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം നടത്താൻ സൽമാൻ രാജാവ് ഉത്തരവിട്ടു.

സൗദി അറേബ്യയിലെ ഏറ്റവും ഉയർന്ന മതപരമായ പദവിയായ ഗ്രാന്റ് മുഫ്തി സ്ഥാനത്തേക്ക് 1999ലാണ് അൽ ശൈഖ് ​നിയമിതനാവുന്നത്.

ഗ്രാൻഡ് മുഫ്തി സ്ഥാനത്തിന് പുറമെ കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്‌സ് ചെയർമാൻ, ജനറൽ പ്രസിഡൻസി ഫോർ സയൻ്റിഫിക് റിസർച്ച് ആൻഡ് ഇഫ്താ പ്രസിഡന്റ്, മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഈ സ്ഥാനങ്ങളെല്ലാം മന്ത്രി പദവിക്ക് തുല്യമായ പദവിയായിരുന്നു

Gulf news: Saudi Grand Mufti Sheikh Abdul Aziz bin Abdullah Al Sheikh Passes Away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT