Saudi to Enforce 15% Saudization in Fitness Sector  @Golden_Places
Gulf

ജിമ്മുകളിലും സ്വദേശിവൽക്കരണം ഏർപ്പെടുത്തി സൗദി അറേബ്യ

ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ സ്പോർട്സ് സെന്ററുകളിലും ജിമ്മുകളിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട 12 തരം തൊഴിലുകളിൽ 15 ശതമാനം സൗദിവൽക്കരണം ആണ് സർക്കാർ ഏർപ്പെടുത്തി. കൂടുതൽ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

 അടുത്തവർഷം നവംബർ മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. പേഴ്സണൽ ട്രെയിനർ, സ്പോർട്സ് സൂപ്പർവൈസർ, ഫുട്ബോൾ കോച്ച്, സ്പോർട്സ് കോച്ച് തുടങ്ങിയ തസ്തികകളിൽ ഇനി മുതൽ സൗദി പൗരന്മാരെ നിയമിക്കണം.  പുതിയ നടപടിയിലൂടെ സ്വകാര്യമേഖലയിലെ കായിക സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

 പൗരന്മാരെ നിയമിക്കാൻ സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ സർക്കാർ നൽകും. ഇതുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ്, പരിശീലനം, യോഗ്യത നിർണയം, ധനസഹായം തുടർന്നുള്ള കാര്യങ്ങൾക്ക് സർക്കാർ സഹായം നൽകും. എന്നാൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഫിറ്റ്നസ് സെന്ററിൽ ജോലിചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ നഷ്ടമായേക്കാം എന്നാണ് റിപ്പോർട്ടുകൾ. 

Gulf news: Saudi Arabia to Enforce 15% Nationalization in Sports and Fitness Sector from Next Year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT