പ്രതീകാത്മക ചിത്രം  
Gulf

'കാറില്‍ നിന്ന് കീ എടുക്കാന്‍ മറക്കല്ലേ..', വാഹനമോഷണം, യുഎഇയില്‍ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഷാര്‍ജ: യുഎഇയില്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം ലോക്ക് ചെയ്യാതെ മടങ്ങരുതെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം ചെറിയ പിഴവുകള്‍ നിങ്ങളുടെ വാഹനവും വിലയേറിയ വസ്തുക്കള്‍ അപഹരിക്കുന്നതിലേക്ക് എത്തിക്കുമെന്നാണ് മുന്നറിയിപ്പ്.

വിഡിയോ പങ്കുവെച്ചാണ് അധികൃതരുടെ മുന്നറിയിപ്പ്. വാഹന മോഷണങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള 'നിങ്ങളുടെ വസ്തുവകകളുടെ സുരക്ഷ നിങ്ങളില്‍ നിന്ന് ആരംഭിക്കുന്നു' എന്ന പൊലീസിന്റെ പുതിയ ക്യാംപയ്നിന്റെ ഭാഗമാണ് വിഡിയോ.

വാഹനം പാര്‍ക്ക് ചെയ്ത ശേഷം താക്കോല്‍ എടുക്കാതെ ഡ്രൈവര്‍ മടങ്ങുന്നതും മോഷ്ടാവ് കാറുമായി മടങ്ങുന്നതാണ് വിഡിയോയില്‍ ഉള്ളത്. ചെറിയ പിഴവുകള്‍ എങ്ങനെ വിലയേറിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിഡിയോ വ്യക്തമാക്കുന്നു. സ്വന്തം വാഹനങ്ങള്‍ സുരക്ഷിതമാക്കുകയെന്ന സുരക്ഷാ നടപടികള്‍ പാലിക്കണമെന്ന ഷാര്‍ജ പൊലീസ് പറഞ്ഞു.

എത്ര തിരക്കുണ്ടെങ്കിലും വാഹനങ്ങളില്‍ നിന്ന് പുറത്തിങ്ങുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യാനും, താക്കോല്‍ എടുക്കാനും ലോക്ക് ചെയ്യാനും മറക്കരുതെന്ന് ഡ്രൈവര്‍മാരോട് അധികൃതര്‍ ആവശ്യപ്പെട്ടു. ചെറിയ മുന്‍കരുതലുകളിലൂടെ നിരവധി മോഷണങ്ങള്‍ തടയാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പൊതുജന അവബോധം ശക്തിപ്പെടുത്തുക, ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, എമിറേറ്റിലുടനീളം കുറ്റകൃത്യങ്ങള്‍ക്കുള്ള അവസരങ്ങള്‍ കുറയ്ക്കുക എന്നിവയാണ് ക്യാംപയ്നിലൂടെ ഷാര്‍ജ പൊലീസ് ലക്ഷ്യമിടുന്നത്.

Sharjah Police issue warning: awareness video shows how simple mistakes can lead to vehicle theft

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

ചക്കുളത്തുകാവിലെത്തി നയൻതാരയും വിഘ്നേഷും; വിഡിയോ പങ്കുവച്ച് സംവിധായകൻ

കോഹ്‌ലിയുടെ 'കിക്ലി' ഡാന്‍സ് വൈറല്‍! കിരീട നേട്ടം ആഘോഷിച്ച് മതിവരാതെ സൂപ്പര്‍ താരം (വിഡിയോ)

'എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ വരട്ടെ'; അമ്മ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് മാല പാര്‍വതി

'അന്ന് നികുതി ഭീകരത, ഇന്ന് മണ്ടത്തരം!'; ഇന്ധനനികുതിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുമാറ്റം സൈബർ ലോകത്ത് ചർച്ചയാകുന്നു

SCROLL FOR NEXT