ഷാര്‍ജ പൊലീസ് ബാഗ് തിരികെ ഏല്‍പ്പിക്കുന്നു  
Gulf

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നതിനിടെ സമ്പാദ്യം അടങ്ങിയ ബാഗ് നഷ്ടമായി, പ്രവാസിക്ക് ആശ്വാസമായി ഷാര്‍ജ പൊലീസ്

Author : Amal Joy

ഷാര്‍ജ: പ്രവാസ ജീവിതം അവസാനിപ്പിച്ച് സമ്പാദ്യവുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബാഗ് ടാക്‌സിയില്‍ മറന്നുവച്ച പ്രവാസിക്ക് ഷാര്‍ജ പൊലീസിന്റെ ഇടപെടലിലൂടെ ആശ്വാസം. നഷ്ടപ്പെട്ടുവെന്ന് കരുതിയ അഞ്ചുവര്‍ഷത്തെ സമ്പാദ്യമാണ് പൊലീസിന്റെ കൃത്യമായി ഇടപെടലിലൂടെ തിരികെ ലഭിച്ചത്.

ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടന്‍ ഷാര്‍ജ പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ടാക്‌സി കാര്‍ കണ്ടെത്തുകയുമായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ബാഗ് കണ്ടെടുത്ത് ഉടമസ്ഥന് കൈമാറാന്‍ പൊലീസിന് സാധിച്ചു. അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് തിരികെ ലഭിച്ചതെന്നും പണത്തിനപ്പുറം തനിക്കും കുടുംബത്തിനും ഇതൊരു പുതിയ ജീവിതമാണെന്നും അറബ് പ്രവാസി പൊലീസിനോട് നന്ദി പറഞ്ഞുകൊണ്ട് വ്യക്തമാക്കി.

വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുന്ന താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അതിവേഗം സഹായമെത്തിക്കുന്നതില്‍ യുഎഇയിലെ സുരക്ഷാവിഭാഗം മുന്‍പന്തിയിലാണ്. കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകാനിരുന്ന അറബ് വനിതയുടെ ബാഗ് വിമാനം കയറുന്നതിന് തൊട്ടുമുന്‍പ് ദുബായ് പൊലീസ് കണ്ടെത്തി നല്‍കിയിരുന്നു. 20,000 ഡോളറും 150 ഗ്രാം സ്വര്‍ണവും മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗാണ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്ന് അന്ന് കണ്ടെടുത്തത്.

Sharjah Police relieved expatriate after bag containing savings was lost while returning from expatriate life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്; കക്കോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ സ്പീക്കർക്ക് കത്ത് നൽകി വിമതർ

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ചെലവേറും; പുതിയ നിയമം പ്രാബല്യത്തില്‍, ചൈനീസ് ഇറക്കുമതിക്ക് നിയന്ത്രണം

നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന ബൈക്കുകള്‍ ഇറക്കാന്‍ തയ്യാര്‍; എല്ലാ മോഡലുകളുടെയും ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പുകള്‍ ഇറക്കാന്‍ ഹീറോ

അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യാ മുന്നണി; ക്ഷണിച്ചിട്ടും ടിവികെ പങ്കെടുത്തില്ല

ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകനെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍

SCROLL FOR NEXT