Sharjah Police Warn Against Illegal Desert Camping  @SamWatson_
Gulf

ആഘോഷം കൊള്ളാം,നിയമം തെറ്റിച്ചാൽ 2000 ദിർഹം പിഴ

അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താൽ 2,000 ദിർഹമാണ് പിഴയായി ചുമത്തുക. കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ശൈത്യകാലം എത്തിയതോടെ മരുഭൂമിയിലേക്ക് ക്യാമ്പിങ്ങിന് പോകുന്നവരുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ട്. പൊതു സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ കർശന നടപടികളാണ് ഇതവണയും അധികൃതർ ഒരുക്കിയിരിക്കുന്നത്. നിയമങ്ങൾ ലംഘിച്ചു ക്യാമ്പ് ചെയ്യുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താൽ 2,000 ദിർഹമാണ് പിഴയായി ചുമത്തുക. കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റവുമായി ഈ പിഴ ബന്ധിപ്പിക്കും. പിന്നീട് നിയമലംഘകരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്ന സമയത്ത് ഈ തുക അടയ്‌ക്കേണ്ടി വരും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഷാർജ സെൻട്രൽ റീജിയൺ പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി.

അടിയന്തിര സാഹചര്യങ്ങളിൽ വളരെ വേഗം സ്ഥലങ്ങളിൽ എത്താനും വഴിതെറ്റിയവരെ കണ്ടെത്താനും, പ്രഥമശുശ്രൂഷ നൽകാനുമായി പ്രത്യേക യൂണിറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഈ യൂണിറ്റുകളെ ഏകോപിപ്പിക്കാൻ ഒരു ഓപ്പറേഷൻസ് റൂമും പൊലീസ് ഒരുക്കിയിട്ടുണ്ട്. ക്യാമ്പിന്റെ സൈറ്റുകളിൽ അശ്രദ്ധമായ ഓഫ്-റോഡ് ഡ്രൈവിംഗ്,മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിലുള്ള പ്രവർത്തികൾ എന്നിവ പാടില്ലെന്ന് പൊലീസ് അറിയിച്ചു.

Gulf news: Sharjah Police Warn of Heavy Fines for Illegal Desert Camping as Winter Season Begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

SCROLL FOR NEXT