Sinopec secures engineering contract for Saudi Arabia's green hydrogen project  Saudi Arabia
Gulf

ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയുമായി സൗദി

പദ്ധതിയിലൂടെ 400,000 മെട്രിക് ഗ്രീന്‍ ഹൈഡ്രജനും 28 ലക്ഷം ടണ്‍ ഗ്രീന്‍ അമോണിയയും ഉത്പാദിപ്പിക്കാൻ കഴിയും. കാറ്റും സൗരോര്‍ജവും ഉപയോഗിച്ച് ജലത്തിൽ നിന്നാണ് ഗ്രീന്‍ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ചൈനയുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി നടപ്പാക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. പദ്ധതിയുടെ എന്‍ജിനീയറിങ് സേവനങ്ങൾ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിൽ പ്രവർത്തിക്കുന്ന അക്വാ പവർ(ACWA Power) കമ്പനി നടപ്പിലാക്കും. ഇത് സംബന്ധിച്ച കാര്യങ്ങളിൽ ധാരണയിലെത്തിയെന്ന് ചൈനിസ് കമ്പനി ആയ സിനോപെക് (Sinopec) അറിയിച്ചു.

പദ്ധതിയിലൂടെ 400,000 മെട്രിക് ഗ്രീന്‍ ഹൈഡ്രജനും 28 ലക്ഷം ടണ്‍ ഗ്രീന്‍ അമോണിയയും ഉത്പാദിപ്പിക്കാൻ കഴിയും. കാറ്റും സൗരോര്‍ജവും ഉപയോഗിച്ച് ജലത്തിൽ നിന്നാണ് ഗ്രീന്‍ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ ആണ് തീരുമാനം. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും രാജ്യത്തെ ഒന്നമത് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 നേരത്തെ ഹ​രി​ത ഹൈ​ഡ്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ചു​ള്ള സ്റ്റീൽ നിർമ്മാണം ദുബൈയിൽ ആരംഭിച്ചിരുന്നു. അ​ബു​ദാബി​യി​ലെ ഫ്യൂ​ച്ച​ർ എ​ന​ർ​ജി സ്ഥാ​പ​ന​മാ​യ മ​സ്ദാ​റും എം​സ്റ്റീ​ലും സംയുക്തമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പ​രി​സ്ഥി​തി സൗ​ഹൃ​ദമായ സ്റ്റീ​ൽ നിർമ്മാണമാകും ഇതിലൂടെ സാധ്യമാകുക എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

Gulf news: Sinopec secures engineering contract for Saudi Arabia's green hydrogen project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്?'; ചലച്ചിത്രമേളയില്‍ ബോധപൂര്‍വമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍

മുളക് അരിഞ്ഞശേഷം കൈ പുകയുന്നുണ്ടോ? വഴി അടുക്കളയിൽ തന്നെയുണ്ട്

ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കാറുണ്ടോ?

സിവിൽ എൻജിനിയറിങ്ങിൽ ത്രീഡി പ്രിന്റിങ്ങിന്റെ പ്രാധാന്യം: അധ്യാപകർക്കായി ഏകദിന ശില്പശാല 

'ബോട്ടോക്സും പ്ലാസ്റ്റിക് സർജറിയും'; തനിക്കെതിരെ വ്യാജ വിഡിയോ പങ്കുവച്ച ഡോക്ടറെ രൂക്ഷമായി വിമർശിച്ച് നടി രാകുൽ പ്രീത്

SCROLL FOR NEXT