അബുദാബി: രാജ്യത്തിന്റെ 55-ാമത് 'ഈദ് അല്‍ ഇത്തിഹാദ്' (ദേശീയ ദിനം) ആഘോഷിക്കുന്നതിനായി യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികളും കൂടി ആകുമ്പോള്‍ ജീവനക്കാക്ക് ആകെ അഞ്ച് ദിവസത്തെ അവധി ലഭിക്കും.
ഡിസംബര്‍ 2 മുതല്‍ 4 വരെയായിരിക്കും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഔദ്യോഗിക അവധിയെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു. ക്രമപ്രകാരമുള്ള ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ക്ക് ശേഷം ഡിസംബര്‍ 7 തിങ്കളാഴ്ചയായിരിക്കും ജീവനക്കാര്‍ തിരികെ ജോലികളില്‍ പ്രവേശിക്കുക.
1971 ഡിസംബര്‍ 2-ന് യുഎഇ സ്ഥാപിതമായതിന്റെ ഓര്‍മ്മയ്ക്കായി രാജ്യത്തുടനീളം നടക്കുന്ന ആഘോഷങ്ങളോട് ചേര്‍ന്നായിരിക്കും ഈ അവധി. 2026 ഡിസംബര്‍ 2 ബുധനാഴ്ച മുതല്‍ ഡിസംബര്‍ 4 വെള്ളിയാഴ്ച വരെ യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 55-ാമത് 'ഈദ് അല്‍ ഇത്തിഹാദ്' അവധിയായിരിക്കുമെന്ന് യുഎഇ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. 2026 ഡിസംബര്‍ 7 തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക പ്രവര്‍ത്തന സമയം പുനരാരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates