അബുദാബി: സ്കൂൾ ബസുകളിൽ രക്ഷിതാക്കൾക്ക് കയറുന്നതിന് വിലക്കേർപ്പെടുത്തിയതായി യു എ ഇ അധികൃതർ. വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാൻ വേണ്ടിയാണ് സ്കൂൾ ബസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഈ ബസുകളിൽ രക്ഷിതാക്കളെയോ അധ്യാപകരെയോ കയറ്റരുതെന്നും അധികൃതർ വ്യക്തമാക്കി.
ബസ് റൂട്ട്, ഗതാഗതം, വിദ്യാർഥികളുടെ സുരക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള മാതാപിതാക്കളുടെ സംശയങ്ങൾ സ്കൂൾ അഡ്മിനിസ്ട്രേഷൻ അധികൃതരോട് ചോദിക്കാം.
ഇതിന് വേണ്ടി ബസ് ഡ്രൈവർമാരെയോ സൂപ്പർവൈസർമാരെയോ നേരിട്ട് ബന്ധപ്പെടാൻ പാടില്ല. കുട്ടികളെ നീരീക്ഷിക്കാനായി സ്കൂളിലും ബസിലും വിദ്യാർഥികളെ നിരീക്ഷിക്കുന്നതിന് ക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്നും അധികൃതർ ഓർമ്മപ്പെടുത്തി.
സ്കൂൾ ബസുകളിൽ രക്ഷിതാക്കളെയോ അധ്യാപകരോ അനധികൃതമായി പ്രവേശിച്ചാൽ ശിശു സംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ മുൻപ് തന്നെ സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും യു എ ഇ അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates