UAE Requires Influencers and Creators to Get Permits for Social Media Ads representative purpose only Gemini ai
Gulf

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

യുഎഇയിൽ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ പെർമിറ്റ് നിയമങ്ങൾ നിലവിൽ വന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ന് (2026 ഫെബ്രുവരി ഒന്ന്) മുതൽ യുഎഇയിലെ എല്ലാ അഡ്വർടൈസേഴ്സിനും കൊണ്ട​ന്റ് ക്രിയേറ്റർമാർക്കും പരസ്യം നൽകുന്നതിന് സാധുവായ പെർമിറ്റ് ആവശ്യമാണെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ പണമടച്ചുള്ളതും പണമടയ്ക്കാത്തതുമായ എല്ലാ പ്രമോഷനുകൾക്കും ഈ നിയമം ബാധകമാണ്.

2023 ലെ ഫെഡറൽ മീഡിയ നിയമ പ്രകാരം പുറപ്പെടുവിച്ച നിയന്ത്രണം,എല്ലാ മാധ്യമങ്ങൾക്കും ബാധകമാണ്.

ഉള്ളടക്കത്തിന്റെയും പരസ്യത്തിന്റെയും നിലവാരം ഉയർത്തുക, തെറ്റിദ്ധരിപ്പിക്കുന്നതോ ദോഷകരമോ ആയ ഉള്ളടക്കത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, ഉത്തരവാദിത്തമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ഡിജിറ്റൽ പരസ്യം പ്രോത്സാഹിപ്പിക്കുക, പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫഷണലും, സുതാര്യവും, വിശ്വസനീയതയും ഉറപ്പാക്കുക യുഎഇ പരസ്യ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക പ്രതിഭകളെ വളർത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പെർമിറ്റ് നിർബന്ധമാക്കിയത്.

മാധ്യമ മേഖലയിലെ ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപം ആകർഷിക്കുന്നതിനും, പ്രാദേശിക തലത്തിലുള്ള കൊണ്ട​ന്റ് ക്രിയേറ്റേഴ്സിന് പിന്തുണ നൽകുന്നതിനുമുള്ള യുഎഇയുടെ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ നടപടി.

ആർക്കാണ് അഡ്വർടൈസ്മെ​ന്റ് പെർമിറ്റ് ആവശ്യമുള്ളത്?

യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ അഡ്വർടൈസേഴ്സിനും യുഎഇ സന്ദർശിക്കുന്ന കൊണ്ടന്റ് ക്രിയേറ്റേഴ്സിനും പെർമിറ്റ് ആവശ്യമുണ്ട്. പണം വാങ്ങിയുള്ളതോ സൗജന്യമായോ ഏതെങ്കിലും ഉൽപ്പന്നങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഉള്ളടക്കം അവതരിപ്പിക്കുന്ന ആരായാലും ഈ പെർമിറ്റ് എടുക്കേണ്ടതുണ്ട്.

സ്ഥാപനങ്ങൾ അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ അഡ്വർടൈസേഴ്സിനും സാധുവായ പെർമിറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓൺലൈനിലോ, സോഷ്യൽ മീഡിയയിലോ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കും ബിസിനസുകൾക്കും ഇത് ബാധകമാണ്.

സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ അവരുടെ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കുക, രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി മാത്രം പരസ്യങ്ങൾ പോസ്റ്റ് ചെയ്യുക,ആവശ്യമെങ്കിൽ ചില പ്രത്യേക പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നേടുക,പരസ്യം ചെയ്യുന്നവർ വ്യാജ അക്കൗണ്ടുകളുമായി ബന്ധമില്ലാത്തവരാണെന്ന് ഉറപ്പാക്കണമെന്നും മീഡിയാ കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്.

പെർമിറ്റ് കാലവധിയും മറ്റ് വിവരങ്ങളും

യുഎഇ പൗരർക്കും താമസക്കാർക്കും ആദ്യം ഒരു വർഷത്തേക്കാകും പെർമിറ്റ് നൽകുക, പിന്നീട് പുതുക്കാവുന്നതാണ്. ആദ്യത്തെ മൂന്ന് വർഷത്തേക്ക് സൗജന്യമാണ്.

സന്ദർശകർക്ക് മൂന്ന് മാസത്തേക്കാണ് ആദ്യം പെർമിറ്റ് നൽകുന്നത് പിന്നീട് പുതുക്കാവുന്നതാണ്; ലൈസൻസുള്ള യുഎഇ ആസ്ഥാനമായുള്ള ഏജൻസികൾ വഴി വേണം സന്ദർശകർ അപേക്ഷിക്കേണ്ടത്.

നിയമ പ്രകാരമുള്ള നടപടികൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കാം. ഉള്ളടക്ക ലംഘനങ്ങൾക്ക് അവയുടെ സ്വഭാവമനുസരിച്ച് 5,000 ദിർഹം മുതൽ 1,000,000 ദിർഹം വരെ പിഴ ഈടാക്കും.

Gulf News: The UAE government has introduced a new law requiring influencers and content creators to obtain permits before running ads on social media. Violating the rule can result in fines of up to 1 million dirhams.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT