UAE authorities monitoring markets to prevent price rise during RamadanWAN WAM.ae
Gulf

റമദാൻ വിപണിയിൽ വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുമായി യുഎഇ

റമദാൻകാലത്ത് വിപണികളിലെ വിലക്കയറ്റം തടയുന്നതിന് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ വിപണിയിൽ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ശക്തമായ നടപടികളുമായി യുഎഇ. പുണ്യമാസത്തിൽ വില സ്ഥിരത ഉറപ്പാക്കാൻ അധികൃതർ ചില്ലറ വിൽപ്പന ശാലകളെയും വിതരണക്കാരെയും സൂക്ഷ്മമായി നിരീക്ഷിക്കും.

ഒമ്പത് വിഭാഗത്തിലുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധനവിനെതിരെ ചില്ലറ വ്യാപാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതർ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഫീൽഡ് സന്ദർശനങ്ങൾ ആരംഭിച്ചു. ലേബലുകളിലെ വിലയും ചെക്ക് ഔട്ട് ബില്ലുകളും വിതരണവും പൊരുത്തപ്പെടുന്നവയാണ് എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.

ഫെഡറൽ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പ്രകാരം അവശ്യവസ്തുക്കളായി തരംതിരിച്ചിരിക്കുന്ന പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയ്ക്കാണ് ഈ നയം ബാധകമാകുന്നത്.ഇത് പ്രകാരം അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിലനിർണ്ണയ നയം സർക്കാർ അനുമതിയില്ലാതെ വില വർദ്ധിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

പലചരക്ക് സാധനങ്ങളുടെ ചെലവ് സാധാരണയായി എല്ലാ വീടുകളിലും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നിന്ന്ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

അന്യായമായ വിലവർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ന്യായമായ നിരക്കിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. വിലനിർണ്ണയ നിയന്ത്രണങ്ങളുടെ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അവശ്യവസ്തുക്കൾക്കുമുള്ള ആവശ്യകത വർദ്ധിക്കുന്ന റമദാനിൽ വിപണി സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ.

സൂപ്പർമാർക്കറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിൽ ഷെൽഫ് വിലകൾ പരിശോധിക്കുന്നതിലും പ്രമോഷനുകൾ നിരീക്ഷിക്കുന്നതിലും മുൻകൂർ സർക്കാർ അനുമതിയില്ലാതെ റീട്ടെയിൽ വ്യാപാരിയും വില ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പരിശോധനാ കാമ്പെയ്‌നുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് ദുബൈ കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് അറിയിച്ചു.

ലേബലിലെ വിലകളും ചെക്ക്ഔട്ട് ബില്ലുകളും തമ്മിൽ ഏതെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കുന്നു, പ്രത്യേകിച്ച് ഉപഭോക്താക്കൾ പ്രമോഷനുകളെയും സീസണൽ ഓഫറുകളെയും വളരെയധികം ആശ്രയിക്കുന്ന റംസാനിലെന്ന് അധികൃതർ അറിയിച്ചു.

വില വ്യത്യാസങ്ങൾ അനുവദനീയമാണ്, കൃത്രിമത്വം പാടില്ല

യുഎഇ മാർക്കറ്റ് നിയമങ്ങൾ പ്രകാരം ചില്ലറ വ്യാപാരികൾ തമ്മിലുള്ള വില വ്യത്യാസങ്ങൾ അനുവദനീയമാണ്. എന്നാൽ ഒരു ഉപഭോക്താവ് സാധനം വച്ചിട്ടുള്ള ഷെൽഫിൽ പരസ്യപ്പെടുത്തിയിരിക്കുന്ന വിലയാണ്, ചെക്ക്ഔട്ട് കൗണ്ടറിൽ പോകുമ്പോൾ, നൽകേണ്ടത്.അതിൽ കൂടുതൽ ഉപഭോക്താവിൽ നിന്ന് ഈടാക്കാൻ പാടില്ല. സ്റ്റോറുകൾ തമ്മിലോ സാധനങ്ങളുടെ ഗുണനിലവാരമനുസരിച്ചോ വില വ്യത്യാസം ഉണ്ടാകാം. എന്നാൽ അതിൽ കൃത്രിമം കാണിക്കാൻ പാടില്ലെന്ന് അധികൃതർ വിശദീകരിച്ചു.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ റീട്ടെയിലർമാരോട് പ്രൊമോഷണൽ മാനദണ്ഡങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനും പീക്ക് ഡിമാൻഡ് സമയങ്ങളിൽ അന്യായമായ വിലവർദ്ധനവ് തടയുന്നതിനും റെഗുലേറ്റർമാർ പ്രധാന റീട്ടെയിൽ ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. .

സ്ഥാപനങ്ങൾ ഓരോ സാധനത്തിന്റെയും വിലയും യൂണിറ്റ് വിലയും ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു.

Gulf News: The UAE has introduced strict measures to prevent price hikes in markets during Ramadan. Authorities aim to ensure stable prices and protect consumers during the holy month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

വിധിയെ തോൽപ്പിച്ച മസിൽമാനും ഫാമിലിയും!, മിസ്റ്റർ ആലപ്പുഴ മനീഷ് ബ്രോയുടെ കഥ!

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്: ജെ ജയപ്രകാശിന് സസ്‌പെന്‍ഷന്‍

വയനാട് മെഡിക്കൽ കോളജിലും കണ്ണൂർ ആയുർവേദ കോളജിലും വിവിധ തസ്തികകളിൽ ഒഴിവുകൾ

ആന്റണി രാജുവിന് തിരിച്ചടി, നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT