ദുബൈ: വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ യു എ ഇയിൽ വൻ വർധനവ്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്ക് പ്രകാരം വി പി എൻ ആപ്പുകളുടെ ഉപയോഗനിരക്ക് യു എ ഇയിൽ 65.78 ശതമാനമാണ്. തൊട്ട് പിന്നിൽ ഖത്തർ (55.43%) സിംഗപ്പൂർ (38.23%) എന്നീ രാജ്യങ്ങളാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ യു എ ഇയിൽ 6.61 മില്യൺ വി പി എൻ അപ്പുകളാണ് ഡൗൺലോഡ് ചെയ്തത്. 2024 ഇത് 9.2 മില്യൺ ആയിരുന്നു. ഈ വർഷം അവസാനത്തോടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് 11.4 മില്യൺ ആകും എന്നാണ് സൈബർ ന്യൂസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.
യു എ ഇയിൽ വി പി എൻ ആപ്പുകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ടോ എന്നാണ് പലരുടെയും സംശയം. എന്നാൽ അത്തരത്തിൽ യാതൊരു വിലക്കും രാജ്യത്തില്ല. പക്ഷേ ഈ ആപ്പ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ കനത്ത ശിക്ഷയാണ് ലഭിക്കുക. അണ്ടർ ഫെഡറൽ ഡിക്രീ ലോ 2021(34) പ്രകാരം സൈബർ ക്രൈം തടയുന്നതിന്റെ ഭാഗമായി വിവിധ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്.
യു എ ഇ സർക്കാർ നിരോധിച്ച ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ വെബ്സൈറ്റുകൾ കോളിംഗ് ആപ്പുകൾ എന്നിവയിൽ വി പി എന്നിന്റെ സഹായത്തോടെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 50,000 ദിർഹം മുതൽ രണ്ട് മില്യൻ ദിർഹം വരെ പിഴയാണ് ശിക്ഷ.
ഇന്റർനെറ്റ് സെൻസർഷിപ്പ്, സ്വകാര്യത എന്നീ ഘടകങ്ങളാണ് വി പി എൻ ആപ്പ് ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും സൈബർ ന്യൂസ് നടത്തിയ പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഇന്റർനെറ്റിന് നിയന്ത്രണമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് കൂടുതൽ ആളുകളും ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates