UAE Sets New Rules for Job Transfers During Probation Period ChatGPT
Gulf

കമ്പനി മാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുണ്ടോ?; എങ്കിൽ യുഎഇയിലെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം

നോട്ടീസ് കാലയളവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ തൊഴിലാളിക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് നിയമ തടസമുണ്ടാകും. കുറഞ്ഞത് ഒരു വർഷത്തേക്ക് പുതിയ വർക്ക് പെർമിറ്റിന് അവർ അയോഗ്യരാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: യു എ ഇയില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളി കമ്പനി മാറണമെന്ന് ആഗ്രഹിച്ചാൽ എന്തൊക്കെ നടപടി ക്രമങ്ങളാണ് പൂർത്തിയാക്കേണ്ടത് എന്നറിയാമോ? ഇത് സംബന്ധിച്ചുള്ള നിയമങ്ങൾ ഓർമപ്പെടുത്തി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ഒരു തൊഴിലാളിക്ക് കമ്പനി മാറണമെന്ന ആവശ്യം മുന്നോട്ട് വെച്ചാൽ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി ഉടമകൾക്ക് അത് എതിർക്കാൻ കഴിയില്ല.

പക്ഷെ, ഈ നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും നിലവിലെ തൊഴിലുടമയെ ആ വിവരം അറിയിക്കണം. അല്ലെങ്കിൽ ആ കാലയളവിനുള്ള ശമ്പളത്തിന് തുല്യമായ തുക നിലവിലെ കമ്പനിക്ക് നൽകണം. പുതിയ കമ്പനി റിക്രൂട്ട്മെന്റ് ചെലവും കരാർ ചെലവും പഴയ കമ്പനിക്ക് നൽകണം. ഇതിനുപുറമെ, ജോലി ഉപേക്ഷിക്കുന്ന കാര്യം 14 ദിവസം മുമ്പെങ്കിലും തൊഴിലുടമയെ അറിയിക്കണം. അതിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും നിയമം പറയുന്നു.

നോട്ടീസ് കാലയളവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ തൊഴിലാളിക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് നിയമ തടസമുണ്ടാകും. കുറഞ്ഞത് ഒരു വർഷത്തേക്ക് പുതിയ വർക്ക് പെർമിറ്റിന് അവർ അയോഗ്യരാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Gulf news: UAE Sets New Rules for Job Transfers During Probation Period.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT