

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ ഐ ടി) ഡൽഹിയിൽ വിവിധ ഫാക്കൽറ്റികളിലെ വ്യത്യസ്ത ഗ്രേഡുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ് നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2 എന്നി തസ്തികകളിലാണ് നിയമനം നടത്തുന്നത്.
കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിങ്(CSE),കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (CA),ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (ECE),മെക്കാനിക്കൽ എൻജിനിയറിങ് (ME),സിവിൽ എൻജിനിയറിങ് (CE),എയ്‌റോസ്‌പേസ് എൻജിനിയറിങ് (AE) എന്നീ ഫാക്കൽറ്റികളിലാണ് ഒഴിവുകളുള്ളത്.
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് ഒന്ന് തസ്തികയിൽ അഞ്ച് ഒഴിവുകളും, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് രണ്ട് തസ്തികയിൽ എട്ട് ഒഴിവുകളും നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് തസ്തികയിൽ കരാറിടസ്ഥാനത്തിലായിരിക്കും നിയമനം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി ഏഴ് ( 07.01.2026) ആണ്.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് (ഹാർഡ് കോപ്പി) ആവശ്യമായ എല്ലാ സഹായ രേഖകളും അനുബന്ധങ്ങളും (D1 മുതൽ D22 വരെയുള്ളവ) ജനുവരി 19 (19.01.2026 )ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഓഫീസിൽ ലഭിച്ചിരിക്കണം.
രജിസ്ട്രാർ,
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി,
പ്ലോട്ട് നമ്പർ FA7, സോൺ P1, GT കർണാൽ റോഡ്, ഡൽഹി-110036, ഇന്ത്യ.(The Registrar, National Institute of Technology Delhi, Plot No. FA7, Zone P1, GT Karnal Road, Delhi-110036, India.)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates