കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

കുറഞ്ഞത് 60% മാർക്കോടെ സിവിൽ എൻജിനിയറിങ്ങിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
KIIFB
Deputy Chief Project Examiner job vacancies in kiifbചിത്രം: ഫെയ്സ്ബുക്ക്
Updated on
2 min read

കേരളത്തിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)യിൽ ടെക്നിക്കൽ ഇൻസ്പെക്ഷൻ അതോറിട്ടി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ തസ്തികയിലേക്കാണ് നിയമനം നടത്തുക. സിവിൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുകയും അങ്ങനെ സമർപ്പിച്ച അപേക്ഷയും രേഖകളും തപാലിലോ നേരിട്ടോ കിഫ്ബി ഓഫീസിൽ ലഭ്യമാക്കുകയും വേണം.

KIIFB
ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

ഇൻസ്പെക്ഷൻ അതോറിറ്റി - ടെക്നിക്കൽ

തസ്തികയും കോഡും: ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ- IAT03

ഒഴിവുകളുടെ എണ്ണം: ഒന്ന്

യോഗ്യത :

പ്രശസ്ത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ കുറഞ്ഞത് 60% മാർക്കോടെ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം.

അഭികാമ്യം:

എൻജിനിയറിങ്/മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം .

KIIFB
ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

പ്രവൃത്തി പരിചയം: സൂപ്രണ്ടിങ് എൻജിനിയർ ഗ്രേഡിലോ എക്സിക്യൂട്ടീവ് എൻജിനിയയർ (സിവിൽ) ഗ്രേഡിലോ തത്തുല്യമായ ഗ്രേഡിലോ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാരുകളുടെ തത്തുല്യമായ സ്കെയിലിൽ സ്കെയിലിൽ കുറയാത്ത ശമ്പള സ്കെയിലിൽ മൂന്ന് വർഷത്തെ പരിചയമോ, കുറഞ്ഞത് 15 വർഷത്തെ പോസ്റ്റ് യോഗ്യതയുള്ള പ്രൊഫഷണൽ പരിചയമോ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

കേരള സർക്കാരിന്റെ ഭരണ നിയന്ത്രണത്തിന് കീഴിലല്ലാത്ത സ്ഥാപനങ്ങളിൽ നിന്നോ വകുപ്പുകളിൽ നിന്നോ മാത്രമേ ഡെപ്യൂട്ടേഷൻ പരിഗണിക്കൂ.

പൊതുമരാമത്ത് സിസ്റ്റം മാനേജ്‌മെന്റിൽ പ്ലാനിങ്, ഡിസൈൻ, എക്സിക്യൂഷൻ, കോൺട്രാക്റ്റ് മാനേജ്‌മെന്റ്, ക്വാളിറ്റി ചെക്കിങ് തുടങ്ങിയ മേഖലകളിൽ പരിചയം ഉണ്ടായിരിക്കണം. സബ്ഡിവിഷനുകൾ, ഡിവിഷനുകൾ തുടങ്ങിയ വിവിധ തലങ്ങളിൽ ജോലി ചെയ്ത പരിചയവും സിവിസി മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് ധാരണയും ക്വാളിറ്റി അഷ്വറൻസ് / വിജിലൻസ് / ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ ഓർഗനൈസേഷനുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും അത്യാവശ്യമാണ്.

KIIFB
TRAI: ടെക്നിക്കൽ ഓഫീസറായി ജോലി നേടാം; എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം

നിയമന രീതി

മൂന്ന് വർഷത്തെ ഡെപ്യൂട്ടേഷൻ, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ യോഗ്യരായ അപേക്ഷകരുടെ അഭാവത്തിൽ മൂന്ന് വർഷത്തെ കരാർ നിയമനം.

കേന്ദ്ര സർക്കാർ/കേന്ദ്ര സർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ/സിപിഎസ്‌യു/പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഡെപ്യൂട്ടേഷനായി ഈ തസ്തിക സംവരണം ചെയ്തിരിക്കുന്നു.

ശമ്പള സ്കെയിൽ

1. ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിനുള്ള മാതൃ വകുപ്പിലേതിന് തുല്യം

2. കരാർ നിയമനങ്ങൾക്കുള്ള ശമ്പളവും അലവൻസുകളും സർക്കാർ നിശ്ചയപ്രകാരം.

3. ഔദ്യോഗിക ഉപയോഗത്തിനായി വാടകയ്‌ക്കെടുത്ത വാഹനം, മൊബൈൽ ഫോൺ ചാർജ് റീഇംബേഴ്‌സ്‌മെന്റ്, കമ്പ്യൂട്ടർ/താമസസ്ഥലത്ത് ലാപ്‌ടോപ്പ് എന്നിവ നൽകും.

KIIFB
പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

പ്രായപരിധി

1. ഡെപ്യൂട്ടേഷൻ ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ മാതൃ വകുപ്പിലോ സ്ഥാപനത്തിലോ അഞ്ച് വർഷത്തെ സേവനം ശേഷിച്ചിരിക്കണം.

2. വിരമിച്ച ഉദ്യോഗസ്ഥർക്ക് വിജ്ഞാപന തീയതിയിൽ 65 വയസ്സ് തികയാൻ പാടില്ല.

ഓൺലൈൻ അപേക്ഷ 2025 ഡിസംബർ 31 വരെ സമർപ്പിക്കാം

സംശയ നിവാരണത്തിന്: financeadmin@kiifb.org എന്ന വിലാസത്തിൽ ബന്ധപ്പെടുക.

KIIFB
കിക്മയിൽ ലൈബ്രേറിയൻ ഒഴിവ്

അപ്‌ലോഡ് ചെയ്ത അപേക്ഷയുടെയും രേഖകളുടെയും ഹാർഡ് കോപ്പി (5" X 11") കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB), രണ്ടാം നില, ഫെലിസിറ്റി സ്‌ക്വയർ ബിൽഡിംഗ്, സ്റ്റാച്യു, എംജി റോഡ്, തിരുവനന്തപുരം-695 001, (Kerala Infrastructure Investment Fund Board (KIIFB), 2nd Floor, Felicity Square Building, Statue, MG Road, Thiruvananthapuram-695 001, Kerala.) എന്ന വിലാസത്തിൽ ജനുവരി 10 (10/01/2026) വൈകുന്നേരം അഞ്ച് മണിക്കോ അതിനുമുമ്പോ ലഭിക്കണം.

Summary

Job Alert: KIIFB invites applications for the posts of Deputy Chief Project Examiner on three year Deputation/Contract basis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com