UAE Tightens Penalties for Digital Fraud, Fines Up to AED 1 Million  @Lance_Edelman
Gulf

ഡിജിറ്റൽ തട്ടിപ്പുകാർക്കെതിരെ കർശന നടപടിയുമായി യു എ ഇ; ശിക്ഷ വർധിപ്പിച്ചു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വിവിധ കമ്പനികളുടെ പേരിൽ വരുന്ന വാഗ്ദാനങ്ങളിൽ വീഴരുത് എന്നും വ്യക്തികളുടെ സ്വകാര്യ ഡേറ്റ സുരക്ഷതിമാണെന്നും ഉറപ്പു വരുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഡിജിറ്റൽ തട്ടിപ്പുകാർക്കെതിരെയുള്ള ശിക്ഷ നടപടികൾ കർശനമാക്കി യു എ ഇ. ഒരു വർഷം തടവും രണ്ടര ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് കുറ്റക്കാർക്കുള്ള ശിക്ഷ. ഓൺലൈനിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വ്യാജ രേഖകകൾ ഉപയോഗിച്ച് അക്കൗണ്ട് എടുക്കുന്നവർക്കും കർശന ശിക്ഷ ലഭിക്കും. വ്യക്തിഗത അക്കൗണ്ടുകൾ ഹാക്ക് ചെയ്തു ഭീഷണിപ്പെടുത്തുക, ഡേറ്റകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുക തുടങ്ങിയ രീതിയിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ശിക്ഷ വർധിപ്പിച്ചത്.

വിവിധ കമ്പനികളുടെ പേരിൽ വരുന്ന വാഗ്ദാനങ്ങളിൽ വീഴരുത് എന്നും വ്യക്തികളുടെ സ്വകാര്യ ഡേറ്റ സുരക്ഷതിമാണെന്നും ഉറപ്പു വരുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഡേറ്റ ഹാക്ക് ചെയ്തു എന്നുറപ്പായാൽ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ നേരത്തെ ഒരുക്കി വെയ്ക്കണം. ഓൺലൈൻ വഴിയുള്ള ഭീഷണികൾ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: UAE Tightens Penalties for Digital Fraud, Fines Up to AED 1 Million.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിമിനല്‍ ഗൂഢാലോചനയിലടക്കം തെളിവില്ല; റദ്ദാക്കിയത് ദിലീപിനെതിരെയുള്ള 10 കുറ്റങ്ങള്‍

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

വിജയ് മർച്ചൻ്റ് ട്രോഫി; മണിപ്പൂരിനെതിരെ ഇന്നിങ്സ് ജയവുമായി കേരളത്തിന്റെ കൗമാരം

കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ ഝാ‍ർഖണ്ഡ് 206 റൺസിന് പുറത്ത്

'ജീവിതത്തെ ഏറ്റവും ശക്തമായി ബാധിക്കുന്ന മറഞ്ഞു നില്‍ക്കുന്ന ഭീഷണി'; ഡ്രൈവര്‍മാര്‍ക്ക് എംവിഡിയുടെ കുറിപ്പ്

SCROLL FOR NEXT