കുട്ടികളെ ഓൺലൈനിൽ ലൈംഗികമായി ചൂഷണം ചെയ്തവർക്ക് 15 വർഷം തടവ്, 10 ലക്ഷം ദിർഹം പിഴ, നാടുകടത്തൽ, എട്ട് പേരെ ശിക്ഷിച്ച് അബുദാബി കോടതി

കുറ്റവാളികൾക്ക് ഭാവിയിൽ ഒരു ഇൻഫർമേഷൻ നെറ്റ്‌വർക്കും ലഭിക്കാത്ത തരത്തിൽ വിലക്ക് ഏർപ്പെടുത്താനും കോടതി നിർദ്ദേശിച്ചു.
Abu Dhabi judicial department
15-year sentences for eight in online child sexual exploitation cases in Abu Dhabi special arrangement
Updated on
1 min read

അബുദാബി: ഓൺലൈൻ ബാല ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരായി കണ്ടെത്തിയ എട്ട് പേർക്ക് അബുദാബി ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രായപൂർത്തിയാകാത്തവരെ പ്രലോഭിപ്പിച്ച്, . കുട്ടികളെ ഉൾപ്പെടുത്തി മോശം ഉള്ളടക്കം കൈവശം വച്ചതിനും കൈമാറിയതിനും ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടർന്നാണ് ശിക്ഷ വിധിച്ചത്.

Abu Dhabi judicial department
ബഹ്‌റൈനിൽ ഫുഡ് ട്രക്ക് ലൈസൻസ് ഇനി സ്വദേശികൾക്ക് മാത്രം

പ്രതികൾക്ക് മൂന്ന് മുതൽ പതിനഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കുറ്റവാളികൾക്ക് ഭാവിയിൽ ഒരു ഇൻഫർമേഷൻ നെറ്റ്‌വർക്കും ലഭിക്കാത്ത തരത്തിൽ വിലക്ക് ഏർപ്പെടുത്താനും കോടതി നിർദ്ദേശിച്ചു.

ശിക്ഷിക്കപ്പെട്ടവരുടെ അനുബന്ധ ഓൺലൈൻ അക്കൗണ്ടുകൾ എല്ലാം അടച്ചുപൂട്ടണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയിൽ ശിക്ഷ പൂർത്തിയായതിന് ശേഷം മൂന്ന് പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Abu Dhabi judicial department
തെരുവ് പൂച്ചകളുടെ പരിചരണത്തിന് സൗജന്യ കോഴ്‌സ്,അബുദാബിയുടെ പദ്ധതിയെ കുറിച്ച് അറിയാം

സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളും പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യം വച്ചുള്ള ഇലക്ട്രോണിക് ചൂഷണ കേസുകളും നിരീക്ഷിച്ച അബുദാബി പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ വിപുലമായ അന്വേഷണങ്ങൾ നടത്തി.അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു,

പ്രോസിക്യൂട്ടർമാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് വിശകലനത്തിൽ വിവരസാങ്കേതിക പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുകയും പങ്കുവെക്കുകയും ചെയ്ത കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.

Abu Dhabi judicial department
എ ഐ ഉപയോഗിച്ച് പകർപ്പവകാശ നിയമം ലംഘിച്ചു; പ്രതിക്ക് 9,000 റിയാൽ പിഴ ചുമത്തി സൗദി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപരിചിതരുമായി ഇടപഴകുന്നതിനോ സൈബർ തട്ടിപ്പിനോ, ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള വ്യക്തിഗത വിവരങ്ങൾ, ചിത്രങ്ങൾ അല്ലെങ്കിൽ ഡേറ്റാ എന്നിവ പങ്കിടരുതെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും, സോഷ്യൽ മീഡിയയിലൂടെയോ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയോ അജ്ഞാത വ്യക്തികളിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തണം.

ബ്ലാക്ക്‌മെയിലിങ്ങിന് ഇരയായാൽ എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടികളെ ബോധവൽക്കരിക്കാനും പബ്ലിക്ക് പ്രോസിക്യൂഷൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

Summary

Gulf News:The Abu Dhabi Criminal Court has issued verdicts convicting eight defendants of committing online child sexual exploitation crimes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com